മുംബൈയിൽ ചെറുവിമാനം തകർന്നു വീണ് 5 പേർ കൊല്ലപ്പെട്ടു

0 1,565

മുംബൈ: മുംബൈ ഘാട്ട്കോപ്പറിൽ സർവോദയ നഗറിനടുത്ത് ചെറുവിമാനം തകർന്ന് വീണ് 5 മരണം. വിമാനത്തിൽ ഉണ്ടായിരുന്ന രണ്ട് പൈലറ്റുമാര്, രണ്ട് എഞ്ചിനീയർമാരും ഒരു വഴിയാത്രകാരനുമാണ് വളരെ ദാരുണമായി കൊല്ലപ്പെട്ടത്.  പരീക്ഷണപറക്കിലിനിടെ ഇന്ന് ഉച്ചക്ക് 01:30ന് ജുഹുവിൽ ലാൻഡ് ശ്രമിക്കുന്നിതിനിടെയാണ് 12 സീറ്റുള്ള കിംഗ് എയർ സി 20 എന്ന ചെറുവിമാനം തകർന്ന് വീണതെന്നു ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഡയറക്ടർ അറിയിച്ചു.
ഉത്തർപ്രദേശ് സർക്കാരിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഈ വിമാനം, യുവൈ ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് 2014ൽ വിറ്റതാണ്. ഇതേ തുടർന്ന് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യുറോ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...