പി.വൈ.സി.യുടെ ഗ്ലോബൽ കോൺഫറൻസ് “ഡെയ്സ് ഓഫ് ഹോപ്പ്” മെയ് 31 – ജൂൺ 2 തീയതികളിൽ

0 353

തിരുവല്ല: പെന്തെക്കോസ്ത് യൂത്ത് കൗൺസിലിൻ്റെ (PYC) ആഭിമുഖ്യത്തിൽ ത്രിദിന ഗ്ലോബൽ കോൺഫറൻസ് “ഡെയ്സ് ഓഫ് ഹോപ്പ്” മെയ് 31-ാം തീയതി തിങ്കളാഴ്ച മുതൽ ജൂൺ 2 ബുധൻ വരെ വൈകിട്ട് 7.30 മുതൽ 9.30 വരെ ഓൺലൈനിൽ നടക്കും. മെയ് 31 നു പി.വൈ.സി ജനറൽ സെക്രട്ടറി പാ. റോയ്സൺ ജോണി അധ്യക്ഷത വഹിക്കുന്ന പ്രാരംഭയോഗത്തിൽ ജനറൽ പ്രസിഡന്റ് അജി കല്ലിങ്കൽ ഉദ്ഘാടനം ചെയ്യുന്നതായിരിക്കും.

കോവിഡ് സാഹചര്യത്തിൽ ജനസമൂഹം അഭിമുഖീകരിക്കുന്ന പ്രതിസന്ധികളും വെല്ലുവിളികളും വളരെയധികമാണ്. യുവാക്കളിൽ ഏറിയ പങ്കും ആശങ്കയിലും ഭാവിയെക്കുറിച്ചുള്ള ആകുതലയിലുമാണ്. ക്രിസ്തുവിലൂടെയുള്ള ദിവ്യസമാധാനം സമൂഹത്തിന് പകർന്ന് നല്കുകയെന്നതാണ് ഡെയ്സ് ഓഫ് ഹോപ്പ് ഗ്ലോബൽ കോൺഫറൻസിലൂടെ പിവൈസി ലക്ഷ്യമിടുന്നത്. പാസ്റ്റർമാരായ ഷിബു തോമസ് (ഒക്ലഹോമ), സജു ചാത്തന്നൂർ, ജോ തോമസ് (ബാംഗ്ലൂർ), ഡോ. ഷിബു കെ മാത്യു, സാം ഇളമ്പൽ, ഷിബിൻ സാമുവേൽ തുടങ്ങിയവർ മുഖ്യപ്രഭാഷകരാകും. ഡോ. ബ്ലസൻ മേമന, ലോർഡ്സൺ ആൻ്റണി, പെഴ്സിസ് ജോൺ എന്നിവരെ കൂടാതെ വിവിധ പെന്തക്കോസ്ത് യുവജന സംഘടനകളുടെ നേതൃത്വത്തിലുള്ള സംഗീത സംഘങ്ങളും ഗാനങ്ങൾ ആലപിക്കും. പാസ്റ്റർമാരായ ചെറിയാൻ വർഗ്ഗീസ്, ജെബു കുറ്റപ്പുഴ, സോവി മാത്യു തുടങ്ങിയവർ വിവിധ ദിവസങ്ങളിൽ അധ്യക്ഷത വഹിക്കും.

Download ShalomBeats Radio 

Android App  | IOS App 

സമ്മേളനത്തിൻ്റെ സുഗമമായ പ്രവർത്തനങ്ങൾക്കായി പാസ്റ്റർ റെണാൾഡ് കെ. സണ്ണി (ജനറൽ കൺവീനർ), ഫിന്നി മല്ലപ്പള്ളി, പാ. തേജസ് ജേക്കബ് (ജോയിൻ്റ് കൺവീനർമാർ), ബ്ലസിൻ ജോൺ മലയിൽ (പബ്ലിസിറ്റി), പാ. ഫിലിപ്പ് എബ്രഹാം, പ്രിജോ ഏബ്രഹാം കാച്ചാണത്ത് (ഫിനാൻസ് കൺവീനർമാർ), പാ. വില്യം മല്ലശ്ശേരി (മ്യൂസിക്), പാ. അനീഷ് ഉമ്മൻ, ജിൻസി സാം (പ്രയർ കോർഡിനേറ്റർമാർ), പാ. ലിജോ കെ. ജോസഫ് (ടെലികാസ്റ്റിംഗ്), പാ. ജെറി പൂവക്കാല, പാ. ഫിന്നി ജോസഫ് (പ്ലാനിംഗ്), ജിനു വർഗ്ഗീസ്, ബ്ലസ്സൻ മല്ലപ്പള്ളി (ഇൻഫർമേഷൻ കൺവീനർമാർ), പാ. അനീഷ് ഉലഹന്നാൻ (മീഡിയ) എന്നിവർ അടങ്ങുന്ന

വിപുലമായ കമ്മിറ്റിയും പ്രവർത്തിക്കുന്നു.

മീറ്റിംഗ് ലിങ്ക്:
Join Zoom Meeting
https://us02web.zoom.us/j/4752224880


സൂം ID: 475 222 4880

You might also like
Comments
Loading...