1.5 കോടിയുടെ കോവിഡ്-19 സഹായ സമാഹരണം ബ്ര മോഹൻ സി. ലാസറസ് തമിഴ്നാട് മുഖ്യമന്ത്രിക്ക് കൈമാറി

0 568

ചെന്നൈ: ബ്ര. മോഹൻ സി. ലാസറിന്റെ നേതൃത്വത്തിലുള്ള ജീസസ് റെഡീംസ് മിനിസ്ട്രിയുടെയും ന്യൂ ലൈഫ് സൊസൈറ്റിയുടെയും കോവിഡ്-19 സഹായ സമാഹരണം 1.5 കോടി (15 ദശലക്ഷം) രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ്, സന്നദ്ധസംഘടനകളെ പ്രതിനിധീകരിച്ച് ബ്ര. മോഹൻ സി ലാസറസ്, ഇന്നലെ (ജൂൺ 02) തമിഴ്നാട് സി‌.എം. റിലീഫ് ഫണ്ടിനായി ബഹുമാനപ്പെട്ട തമിഴ്‌നാട് മുഖ്യമന്ത്രി തിരു. എം.കെ. സ്റ്റാലിന് കൈമാറി. സംസ്ഥാന മന്ത്രി തിരു. അനിത രാധാകൃഷ്ണൻ, തൂത്തുക്കുടി എംപി ശ്രീമതി. കനിമൊഴി കരുണാനിധി, സത്യം ടെലിവിഷൻ എം.ഡി ഡോ. ഐസക് ലിവിംഗ്സ്റ്റൺ എന്നിവർ സന്നിഹിതരായിരുന്നു.

ദേശത്തെ ദരിദ്രരായ ആളുകളെ സഹായിച്ചതിന് എല്ലാ ദാതാക്കളോടും, അഭ്യുദയകാംക്ഷികളോടും, ജീസസ് റെഡീംസ് മിനിസ്ട്രിയുടെയും ന്യൂ ലൈഫ് സൊസൈറ്റിയുടെയും പിന്തുണക്കാർക്കും സഹോദരൻ പ്രത്യേക നന്ദിയർപ്പിച്ചു.

You might also like
Comments
Loading...