എക്സൽ മിനിസ്ട്രീസ് നോർത്ത് ഇന്ത്യ ഒരുക്കുന്ന കുട്ടികളുടെ ഉപവാസ പ്രാർത്ഥന ജൂൺ 12 ശനിയാഴ്ച

0 518

ന്യൂഡൽഹി: എക്സൽ മിനിസ്ട്രീസ് നോർത്ത് ഇന്ത്യ ഒരുക്കുന്ന കുട്ടികളുടെ ഉപവാസ പ്രാർത്ഥന ജൂൺ 12-ാം തീയതി ശനിയാഴ്ച രാവിലെ 9.00 മുതൽ രാത്രി 10.00 വരെ സൂം പ്ലാറ്റ്‌ഫോമിൽ നടത്തപ്പെടും. ഈ മീറ്റിംഗിൽ വിവിധ സ്ഥലങ്ങളിൽനിന്ന് കുട്ടികൾ പങ്കെടുക്കുന്നതാണ്. ആരാധനയ്ക്കും മധ്യസ്ഥ പ്രാർത്ഥനയ്ക്കും പ്രസംഗത്തിനും കുട്ടികൾതന്നെയായിരിക്കും നേതൃത്വം കൊടുക്കുന്നത്. പാസ്റ്റർ ജോസഫ് കെ.വി. (വൈസ് പ്രസിഡന്റ്, ഐപിസി ഡൽഹി സ്റ്റേറ്റ്) മുഖ്യസന്ദേശം നൽകുന്നതാണ്. ഈ അനുഗ്രഹീത പ്രാർത്ഥനയ്ക്ക് കുട്ടികളെ പങ്കെടുപ്പിക്കുകയും മറ്റു കുട്ടികളെയും പങ്കെടുക്കാൻ ഉത്സാഹിപ്പിക്കയും ചെയ്യുക.
സൂം ID: 8134 516 2110
പാസ്‌വേഡ്: prayer

കൂടുതൽ വിവരങ്ങൾക്ക്:
+91 98680 42209.

You might also like
Comments
Loading...