ശവസംസ്കാര ചടങ്ങിനെക്കുറിച്ചുള്ള കുടുംബ തർക്കം നിർബന്ധിത മതപരിവർത്തന ആരോപണമാക്കുന്നു

0 534

ഗ്വാളിയർ: മരണപ്പെട്ട ഒരു ബന്ധുവിന്റെ ശവസംസ്കാര ചടങ്ങിനെക്കുറിച്ചുള്ള ഒരു കുടുംബ തർക്കം ഇന്ത്യയിലെ ഏറ്റവും കർശനമായ മതപരിവർത്തന വിരുദ്ധനിയമങ്ങളിലൊന്നിൽപ്പെടുത്തി ക്രിസ്ത്യാനിയുടെ പേരിൽ ക്രിമിനൽ അന്വേഷണത്തിലേക്ക് നീങ്ങുന്നതായി ഏഷ്യാ ന്യൂസ് റിപ്പോർട്ടു ചെയ്തു. വർഷങ്ങൾക്ക് മുമ്പ് ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്ത ധർമേന്ദ്ര പ്രതാപ്സിംഗ് എന്നയാളുടെ അമ്മ ജൂൺ 2 ന് മരണപ്പെട്ടതിനെത്തുടർന്ന് മൃതശരീരം മധ്യപ്രദേശിലെ ഒരു സെമിത്തേരിയിൽ അടക്കം ചെയ്യാൻ ശ്രമിച്ചു.

എന്നാൽ ധർമ്മേന്ദ്രയുടെ അനന്തരവൾ ശ്വേതാ സുമൻ, ഇത് തടസ്സപ്പെടുത്തി മൃതദേഹം ഹൈന്ദവ ആചാരപ്രകാരം സംസ്കാരം നടത്തി. അതിനുശേഷം സുമർ, അമ്മാവൻ തന്റെ അമ്മയെ നിർബന്ധിച്ച് ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ ശ്രമിച്ചുവെന്ന് സുമൻ ഗ്വാളിയറിൽ പോലീസിൽ പരാതി നൽകി. മരണപ്പെട്ട ബന്ധുവിന്റെ അവശിഷ്ടങ്ങൾ സംസ്‌കരിക്കാനുള്ള ശ്രമത്തെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം നടത്തിച്ചു എന്ന രീതിയിലാണ് പരാതിക്കാരി താരതമ്യം ചെയ്യുന്നത്.

ഈ വർഷം ആദ്യം, ബിജെപിയുടെ നേതൃത്വത്തിലുള്ള മധ്യപ്രദേശ് സർക്കാർ, ഇന്ത്യയിലെ “ഏറ്റവും കർശനമായത്” എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു പുതിയ മതപരിവർത്തന നിരോധന നിയമം നടപ്പാക്കി; മതപരിവർത്തനം നിയന്ത്രിക്കാനും നിർബന്ധിത മതപരിവർത്തനത്തെ കുറ്റകരമാക്കാനും ഈ നിയമം സംസ്ഥാന സർക്കാരിനെ അനുവദിക്കുന്നു. ക്രിസ്ത്യാനികളെ ഉപദ്രവിക്കുന്നതിനും മതപരമായ പ്രേരണയുള്ള അക്രമത്തെ ന്യായീകരിക്കുന്നതിനും ഇന്ത്യയിലുടനീളം സമാന നിയമങ്ങൾ പലപ്പോഴും തീവ്ര വർഗ്ഗീയവാദികൾ ദുരുപയോഗം ചെയ്യുന്നു. വർദ്ധിച്ചുവരുന്ന മത അസഹിഷ്ണുതയും മതപ്രേരണയുള്ള അക്രമത്തിന്റെ സാധാരണവൽക്കരണവും കാരണം, നിരവധി തീവ്ര വർഗ്ഗീയവാദികൾ ഹൈന്ദവേതര വിശ്വാസങ്ങളിലേക്കുള്ള എല്ലാ മതപരിവർത്തനങ്ങളെയും നിർബന്ധിതമായി കാണുന്നു. വർദ്ധിച്ചുവരുന്ന കേസുകളിൽ, തീവ്ര വർഗ്ഗീയവാദികൾ എല്ലാ ഹൈന്ദവേതര മത പ്രവർത്തനങ്ങളെയും നിർബന്ധിതമോ വഞ്ചനാപരമോ ആയ പരിവർത്തനങ്ങളുമായി തുലനം ചെയ്യുന്നു.

You might also like
Comments
Loading...