ഡൽഹിയിൽ തീവ്രത കുറഞ്ഞ ഭൂചലനം; നാശനഷ്ടങ്ങളില്ല

0 984


ന്യൂഡൽഹി : രാജ്യ തലസ്ഥാനത്തു നേരിയ ഭൂചലനം. ഞായറാഴ്ച ഉച്ചയ്ക്കാണു തീവ്രത കുറഞ്ഞ ഭൂചലനമുണ്ടായത്. പഞ്ചാബി ബാഗ് പ്രദേശത്ത് ഉച്ചയ്ക്ക് 12.02നാണ് 2.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. തറനിരപ്പിൽനിന്ന് 7 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രകമ്പനം. നാശനഷ്ടങ്ങളുണ്ടായതായി റിപ്പോര്‍ട്ടില്ല.

ഡൽഹി ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമാകുന്നത് അപൂർവമാണ്. മധ്യ ഏഷ്യയിലും ഹിമാലയത്തിലും എവിടെയെങ്കിലും ഭൂചലനമുണ്ടായാൽ ഡല്‍ഹിയിലും പ്രകമ്പനം അനുഭവപ്പെടാറുണ്ട്. ഫെബ്രുവരിയിൽ തജിക്കിസ്ഥാനിൽ ഭൂചലനമുണ്ടായതിനു പിന്നാലെ ഡൽഹിയിലും പരിസര പ്രദേശങ്ങളിലും സെക്കൻഡുകളോളം പ്രകമ്പനം അനുഭവപ്പെട്ടിരുന്നു.

You might also like
Comments
Loading...