രണ്ടാം മോദി മന്ത്രിസഭ; പുതിയ കേന്ദ്രമന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു
ന്യൂഡൽഹി: കോവിഡ് മഹാമാരിയുടെയും സാമ്പത്തിക പ്രതിസന്ധിയുടെയും പശ്ചാത്തലത്തിൽ പുത്തൻ പണി കഴിപ്പിച്ച കേന്ദ്രമന്ത്രി സഭ. രാഷ്ട്രപതി ഭവനിൽ, ഇന്ന് (ബുധൻ) വൈകുന്നേരം ആറ് മണിക്ക് ആരംഭിച്ച സത്യപ്രതിജ്ഞാ ചടങ്ങ് ഏകദേശം 7.30ഓടെ അവസാനിച്ചു. വനിതകൾക്കും യുവാക്കൾക്കും പുതുമുഖങ്ങൾക്കും പ്രാധാന്യം നൽകിയാണ് രണ്ടാം മോദി സർക്കാരിന്റെ ആദ്യ പുനഃസംഘടന. നിലവിലുള്ള മന്ത്രിസഭയിൽ നിന്ന് 12 പേരെ ഒഴിവാക്കി, പുതുതായി 43 അംഗങ്ങളെ ഉൾപ്പെടുത്തിയാണ് മന്ത്രിസഭ രൂപീകരിച്ചത്. ഇതിൽ 36 പേർ പുതുമുഖങ്ങളാണ്. പുതിയ മന്ത്രിമാർ അടക്കം ആകെ 77 മന്ത്രിമാരാണ് മോദി മന്ത്രിസഭയിൽ നിലവിലുള്ളത്. രണ്ടാം കൊവിഡ് തരംഗത്തില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ട വിമര്‍ശനങ്ങള്‍ക്കിടയിലാണ് മുഖംമിനുക്കി പുതിയ ഊര്‍ജത്തോടെ മണ്‍സൂണ്‍ സമ്മേളനത്തിനായി പാര്‍ലമെന്റിലെത്താന്‍ രണ്ടാം മോദി മന്ത്രിസഭ തയാറെടുക്കുന്നത്. 11 വനിതകളെ പുതിയ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 15 പേര്‍ക്ക് കാബിനറ്റ് പദവി ലഭിക്കും. 2022ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന യുപി അടക്കം അഞ്ച് സംസ്ഥാനങ്ങള്‍ക്കും പട്ടികയില്‍ വലിയ പ്രാധാന്യമുണ്ട്. രാജ്യസഭാംഗവും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ നാരായണ്‍ റാണെയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്.
Download ShalomBeats Radio
Android App | IOS App
പുനഃസംഘടനയിലെ 43 പേര്‍:
1.നാരായണ്‍ റാണെ
2.സര്‍ബാനന്ദ സോനോവാള്‍
3.ഡോ.വീരേന്ദ്രകുമാര്‍
4.ജ്യോതിരാദിത്യ സിന്ധ്യ
5.രാമചന്ദ്ര പ്രസാദ് സിംഗ്
6.അശ്വിനി വൈഷ്ണവ്
7.പശുപതി കുമാര്‍ പരസ്
8.കിരണ്‍ റിജിജു
9.രാജ്കുമാര്‍ സിംഗ്
10.ഹര്‍ദിപ് സിംഗ്പുരി
11.മന്‍സുക് മാണ്ഡവ്യ
12.ഭൂപേന്ദ്ര യാദവ്
13.പര്‍ഷോത്തം റുപാല
14.ജി കിഷന്‍ റെഡ്ഡി
15.അനുരാഗ് സിംഗ് ഠാക്കൂര്‍
16.പങ്കജ് ചൗധരി
17.അനുപ്രിയ സിംഗ് പട്ടേല്‍
18.ഡോ.സത്യപാല്‍സിംഗ് ഭാഗല്‍
19.രാജീവ് ചന്ദ്രശേഖര്‍
20.ശോഭ കരന്തലജേ
21.ഭാനുപ്രതാപ് സിംഗ് വര്‍മ
22.ദര്‍ശന വിക്രംജര്‍ദോഷ്
23.മീനാക്ഷി ലേഖി
24.അന്നപൂര്‍ണ ദേവി
25.എ നാരാണയസ്വാമി
26.അജയ്ഭട്ട്
27.കൗശല്‍ കിഷോര്‍
28.അജയ്കുമാര്‍
29.ബിഎല്‍ വര്‍മ
30.ചൗഹാന്‍ ദേല്‍സിംഗ്
31.ഭഗ്വത് ഖുഭ
32.കപില്‍ മൊറേഷ്വസ് പട്ടീല്‍
33.പ്രതിമ ഭൗമിക്
34.ശുഭസ് സര്‍ക്കാര്‍
35.ഭഗ്വത് കിഷന്‍ റാവു കരദ്
36.രാജ്കുമാര്‍ രഞ്ജന്‍ സിംഗ്
37.ഭാരതി പ്രവീണ്‍ പവാര്‍
38ബിശ്വേശ്വര്‍ തുഡു
39.ശന്തനു ശങ്കര്‍
40.മഹേന്ദ്രഭായി
41.ജോണ്‍ ബര്‍ല
42.ഡോ.എല്‍ മുരുകന്‍
43.നിശിത് പ്രമാണിക്.