ഇന്ത്യയിൽ ആദ്യ പക്ഷിപനി മരണം
ഹരിയാന സ്വദേശിയായ 11കാരൻ ആണ് മരണത്തിന് കീഴടങ്ങിയത്
Download ShalomBeats Radio
Android App | IOS App
ന്യൂഡൽഹി: രാജ്യത്ത് ആദ്യമായി പക്ഷിപ്പനി ബാധിച്ച് മരണം റിപ്പോർട്ട് ചെയ്യപ്പെട്ടു. രാജ്യ തലസ്ഥാനമായ ഡൽഹിയിൽ ഹരിയാന സ്വദേശിയായ 11 വയസുകാരനായ സുശീൽ ആണ് പക്ഷിപ്പനി ബാധിച്ച് മരിച്ചത്. ഡൽഹി എ.ഐ.ഐ.എം.എസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കുട്ടിയുടെ മരണം സ്ഥിതികരിച്ചിരിക്കുന്നത്. ആരംഭഘട്ടങ്ങളിൽ കുട്ടിക്ക് കോവിഡ് പോസിറ്റീവാകുകയും പിന്നിട് നെഗറ്റീവാകുകയും ചെയ്തിരുന്നു. പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബിൽ നടത്തിയ സാന്പിൾ പരിശോധനയിലാണ് കുട്ടിക്ക് രോഗം സ്ഥിരീകരിച്ചത്. ഇന്ത്യയിലെ ഈ വർഷത്തെ ആദ്യ പക്ഷിപ്പനി മരണം കൂടിയാണിത്. രാജ്യത്ത് ആദ്യമായാണ് മനുഷ്യ ശരീരത്തിൽ എച്ച്5എൻ1 സ്ഥിരീകരിക്കുന്നത്. എച്ച് ഫൈവ് എൻ വൺ, ഏവിയൻ ഇൻഫ്ലുവൻസ എന്നീ പേരുകളിലും പക്ഷിപനി അറിയപ്പെടുന്നു.
ജൂലൈ രണ്ടിനാണ് ഹരിയാന സ്വദേശിയായ സുശീലിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ന്യുമോണിയ, ലുക്കിമിയ തുടങ്ങിയ രോഗലക്ഷണങ്ങളോടെയാണ് കുട്ടിയെ ചികിത്സയ്ക്ക് എത്തിച്ചത്. കുട്ടിയെ ചികിത്സിച്ച ആരോഗ്യപ്രവർത്തകരും നിരീക്ഷണത്തിലാണ്. അതെ സമയം, ഹരിയാനയിൽ ഈ വർഷം ആദ്യം പതിനായിരകണക്കിന് പക്ഷികൾക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. തുടർന്ന് നിരവധി പക്ഷികൾ ചാവുകയും ചെയ്തിരുന്നു.