ഐ.സി.എസ്.ഇ X, ഐ.എസ്.സി XII ക്ലാസുകളുടെ ഫലം പ്രഖ്യാപിച്ചു
” X ക്ലാസില്‍ 99.98%, XII ക്ലാസില്‍ 99.76% പേര്‍ വിജയിച്ചിട്ടുണ്ട് “
Download ShalomBeats Radio
Android App | IOS App
ന്യൂഡല്‍ഹി: കൗണ്‍സില്‍ ഫോര്‍ ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍ (സി ഐ എസ് സി ഇ) ഐ സി എസ് ഇ പത്താം ക്ലാസിന്റേയും ഐ എസ് സി പന്ത്രണ്ടാം ക്ലാസിന്റേയും ഫലം പ്രഖ്യാപിച്ചു. പത്താം ക്ലാസില്‍ 99.98 ശതമാനവും പന്ത്രാണ്ടാം ക്ലാസില്‍ 99.76 ശതമാനവും പേര്‍ വിജയിച്ചിട്ടുണ്ട്. ഈ വർഷം ഏകദേശം മൂന്ന് ലക്ഷത്തോളം കുട്ടികളാണ് പരീക്ഷ എഴുതിയത്. IX, X ക്ലാസുകളിലെ പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് ഐ.സി.എസ്.ഇ ഫലം തയാറാക്കിയത്. അതേസമയം, പരീക്ഷ നടത്താതെ സി.ഐ.എസ്.സി.ഇ ഫലം പ്രഖ്യാപിക്കുന്നത് ആദ്യമായാണ്. ഐ.എസ്.സി ഫലം തയാറാക്കിയത് കഴിഞ്ഞ ആറ് വർഷത്തെ കുട്ടികളുടെ പ്രകടനം വിലയിരുത്തിയാണ്. കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തെ തുടര്‍ന്ന് ഈ വര്‍ഷം ഇരു ബാച്ചുകളുടെയും പരീക്ഷകള്‍ സി.ഐ.എസ്.സി.ഇ റദ്ദാക്കിയിരുന്നു.
ആന്ധ്രപ്രദേശ്, ചത്തീസ്ഗഢ്, അസം, ചണ്ഡിഗഡ്, ഗോവ, ഹരിയാന, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, മേഘാലയ, മണിപ്പൂർ, നാഗാലാൻഡ്, പുതുച്ചേരി, സിക്കിം, തെലങ്കാന എന്നീ സംസ്ഥാനങ്ങൾ ഐ.സി.എസ്.ഇക്കും ഐ.എസ്.സിക്കും 100 ശതമാനം വിജയം നേടി. അപ്പോൾ തന്നെ, കണക്കുകൂട്ടലുകളിലെ പിശകുകളും മറ്റും പരിഹരിക്കുന്നതിന് ഒരു തര്‍ക്കപരിഹാര സംവിധാനമുണ്ടാകുമെന്നും ബോര്‍ഡ് ചീഫ് എക്‌സിക്യുട്ടീവ് സെക്രട്ടറി ജെറി അരത്തൂണ്‍ അറിയിച്ചിരുന്നു.
cisce.org, result.cisce.org എന്നീ വെബ്‌സൈറ്റുകളില്‍ ഫലം ലഭ്യമാകും. എസ്.എം.എസ് വഴി ഫലം അറിയാൻ ഐ.സി.എസ്.ഇ / ഐ.എസ്.സി എന്നെഴുതി സ്പേസ് ഇട്ട ശേഷം 7 അക്ക യുണീക് ഐഡി രേഖപ്പെടുത്തി 09248082883 എന്ന നമ്പറിലേക്ക് സന്ദേശം അയയ്ക്കണം. ഓരോ വിഷയത്തിന്റെയും മാർക്ക് ലഭിക്കും.