പിടിവിടുന്ന കൊവിഡ്; സംസ്ഥാനത്ത് ഇന്ന് 22,129 പേര്‍ക്ക്

0 435

സ്വന്തം ലേഖകൻ

156 മരണം, ടി.പി.ആർ 12.35, സംസ്ഥാനത്ത് കടുത്ത വാക്‌സിന്‍ ക്ഷാമം

Download ShalomBeats Radio 

Android App  | IOS App 

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 22,129 പേ​ര്‍​ക്ക് കോ​വി​ഡ് രോഗം, ഒപ്പം 156 പേർക്ക് മരണം സ്ഥി​രീ​ക​രി​ച്ച റിപോർട്ടുകൾ പുറത്ത് വന്നിരിക്കുന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,79,130 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. 13,415 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 12.35 ആ​ണ്. സംസ്ഥാനത്ത്, കോവിഡ് ബാധിച്ച ഇ​തോ​ടെ ആ​കെ മ​ര​ണങ്ങൾ 16,326 ആയിരിക്കുന്നു.
ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 124 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്. 20,914 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 975 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

മ​ല​പ്പു​റം 4037, തൃ​ശൂ​ര്‍ 2623, കോ​ഴി​ക്കോ​ട് 2397, എ​റ​ണാ​കു​ളം 2352, പാ​ല​ക്കാ​ട് 2115, കൊ​ല്ലം 1914, കോ​ട്ട​യം 1136, തി​രു​വ​ന​ന്ത​പു​രം 1100, ക​ണ്ണൂ​ര്‍ 1072, ആ​ല​പ്പു​ഴ 1064, കാ​സ​ര്‍​ഗോ​ഡ് 813, വ​യ​നാ​ട് 583, പ​ത്ത​നം​തി​ട്ട 523, ഇ​ടു​ക്കി 400 എ​ന്നി​ങ്ങ​നെ​യാ​ണ് ജി​ല്ല​ക​ളി​ല്‍ ഇ​ന്ന് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. നിലവിൽ, 116 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 26, മലപ്പുറം 11, പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, കാസര്‍ഗോഡ് 10 വീതം, വയനാട് 9, കോട്ടയം, കോഴിക്കോട് 8 വീതം, കൊല്ലം, ഇടുക്കി 4 വീതം, ആലപ്പുഴ 3, തിരുവനന്തപുരം 2, എറണാകുളം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകരുടെ രോഗം ബാധിച്ച കണക്കുകൾ. അതെ സമയം, സം​സ്ഥാ​ന​ത്ത് 1,45,371 പേ​രാ​ണ് കൊവിഡ് ബാധിച്ച ചി​കി​ത്സ​യി​ലു​ള്ള​ത്. 31,43,043 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡ് മുക്തരായി. സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 4,36,387 പേ​രാ​ണ് ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​വ​രി​ല്‍ 4,09,931 പേ​ര്‍ വീ​ട്/​ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ണ​ല്‍ ക്വാ​റ​ന്‍റൈ​നി​ലും 26,266 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 2351 പേ​രെ​യാ​ണ് പു​തു​താ​യി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചിരിക്കുന്നത്.

രാജ്യത്തെ 22 ജില്ലകളിലാണ് കൊവിഡ് സാഹചര്യം രൂക്ഷമായി നിലനിൽക്കുമ്പോൾ, അതിൽ 7 ജില്ലകളും കേരളത്തിളാന്നെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കോട്ടയം, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, തൃശൂര്‍, മലപ്പുറം, വയനാട് എന്നിവിടങ്ങളിലാണ് എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ പ്രസ്താവിച്ചു. ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യേണ്ടതിന്റെ ആവശ്യകതയും കേന്ദ്രം ചൂണ്ടിക്കാട്ടി. അപ്പോൾ തന്നെ, കേരളം കടുത്ത വാക്‌സിന്‍ ക്ഷാമം നേരിടുകയാണ്. സംസ്ഥാനത്തെ 10 ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആര്‍) 10 ശതമാനത്തിന് മുകളിലാണ്. ടി.പി.ആര്‍ നിരക്ക് കൂടിയ ജില്ലകളില്‍ ഒരു തരത്തിലുമുള്ള ഇളവ് അനുവദിക്കരുതെന്നും നിയന്ത്രണം കൂടുതല്‍ കര്‍ശനമാക്കണമെന്നും നിര്‍ദേശമുണ്ട്.

You might also like
Comments
Loading...