ഉത്തരേന്ത്യൻ ക്രൈസ്തവ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായി NICMA; ഉദ്ഘാടനം ഒക്ടോബർ 10ന്

0 418

ന്യൂഡൽഹി: ഉത്തരേന്ത്യയിലെ ക്രിസ്ത്യൻ മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും കൂട്ടായ്മ ആയ നോർത്ത് ഇന്ത്യ ക്രിസ്ത്യൻ മീഡിയ അസോസിയേഷൻ (NICMA) ഉദ്ഘാടനം ഒക്ടോബർ 10 ഞായറാഴ്ച വൈകുന്നേരം 6.30 ന് ഓൺലൈനിൽ നടക്കുന്ന സമ്മേളനത്തിൽ റവ. ഡോ. കെ. സി. ജോൺ (നെടുമ്പ്രം) നിർവ്വഹിക്കും. റവ. ഡോ. ആർ. എബ്രഹാം മുഖ്യപ്രഭാഷണവും റവ. ഡോ. പി.ജി. വർഗീസ്, റവ. കെ. ജോയ്, റവ. ഡോ. ഷാജി ഡാനിയേൽ, റവ. ഡോ. ലാജി പോൾ, റവ. ഡോ. ഫിന്നി ഫിലിപ്പ്, റവ. ഡോ. പോൾ മാത്യൂസ്, റവ. ഡോ. സജി കെ. ലൂക്കോസ്, റവ. ഡോ. വർഗീസ് തോമസ്, റവ. വൈ. യോഹന്നാൻ, റവ. പി.ജി. മാത്യൂസ്, റവ. ബെന്നി ജോൺ, റവ. ബെനിസൺ മത്തായി, റവ. ബിജു തമ്പി, ബ്രദർ സി.വി. മാത്യു, ബ്രദർ ഷിബു തോമസ് എന്നിവർ പ്രത്യേക അഭിസംബോധനയും വിവിധ മാധ്യമ പ്രവർത്തകരും സഭാ നേതാക്കളും ആശംസകൾ അറിയിക്കുകയും ചെയ്യും. സിസ്റ്റർ പെർസിസ് ജോൺ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

Download ShalomBeats Radio 

Android App  | IOS App 

ഉത്തരേന്ത്യയിലെ ക്രൈസ്തവ മാധ്യമ രംഗത്തു പ്രവർത്തിക്കുന്നവരുടെ ഐക്യതയും കൂട്ടായ ദൗത്യനിർവ്വഹണവും ലക്ഷ്യം വച്ചാണ് NICMA രൂപീകൃതമായിരിക്കുന്നത്.
പ്രാരംഭഘട്ടത്തിൽ 5 അംഗങ്ങൾ അടങ്ങുന്ന ഡയറക്ടർ ബോർഡും, 5 സ്ഥിരാംഗങ്ങളും ഉൾപ്പെടുന്ന ജനറൽ കൗൺസിലിന് രൂപം നല്കിയിരുന്നു.
ബ്രദർ ജോൺ മാത്യു (ഡയറക്ടർ ബോർഡ് അംഗം),
പാസ്റ്റർ ജോൺ എം. തോമസ് (ജനറൽ പ്രസിഡന്റ്‌), പാസ്റ്റർ പ്രകാശ് കെ. മാത്യു (ജനറൽ വൈസ് പ്രസിഡന്റ്‌), സ്റ്റാൻലി അടപ്പനാംകണ്ടത്തിൽ
(ജനറൽ വൈസ് പ്രസിഡന്റ്‌), പാസ്റ്റർ സുനു റ്റി. ഡാനിയേൽ (ജനറൽ സെക്രട്ടറി), പാസ്റ്റർ ജെയിംസ് മാത്യു (ജനറൽ ജോയിന്റ് സെക്രട്ടറി), പാസ്റ്റർ പ്രിൻസ് പ്രസാദ് (ജനറൽ ജോയിന്റ് സെക്രട്ടറി), അനീഷ് വലിയപറമ്പിൽ (ജനറൽ ട്രഷറാർ), പാസ്റ്റർ ജിംസൺ പി. റ്റി. (ജനറൽ ജോയിന്റ് ട്രഷറാർ), പാസ്റ്റർ ബിനോയ്‌ തോമസ് (ചെയർമാൻ, പബ്ലിക്കേഷൻ ബോർഡ്) എന്നിവർ മീറ്റിങ്ങിന് നേതൃത്വം നൽകുന്നതാണ്.

Direct Link:
https://us02web.zoom.us/j/85967006730

Zoom ID : 859 6700 6730
Passcode : nicma

കൂടുതൽ വിവരങ്ങൾക്ക് ;
+919818838163
+918006734312
+917835908606
+918961667200
+918130698932

You might also like
Comments
Loading...