ഐ.പി.സി ഡൽഹി ഈസ്റ്റ് ഡിസ്ട്രിക്റ്റ് ഒരുക്കുന്ന സണ്ടേസ്ക്കൂൾ ചിത്രരചനയും മനപാഠം വാക്യ മത്സരവും

0 948

ഡൽഹി: ഐ.പി.സി ഡൽഹി ഈസ്റ്റ് ഡിസ്ട്രിക്റ്റ് സണ്ടേസ്ക്കൂൾ കൂട്ടികൾക്കായി ചിത്രരചനയും മനപാഠം വാക്യ മത്സരവും ഒരുക്കുന്നു. മത്സരങ്ങളിൽ സബ് ജൂനിയേഴ്സ് (upto 5years ), ജൂനിയേഴ്സ്(6 to 10 years), സിനീയേഴ്‌സ് (11 to 18 years) എന്നി ഗ്രൂപ്പുകളിലായി ത 18 വയസ്സ് വരെ ഉള്ള കുട്ടികൾക്ക് പങ്കെടുക്കാവുന്നതാണ്.

Download ShalomBeats Radio 

Android App  | IOS App 

ചിത്രരചനയ്ക്കുള്ള വിഷയങ്ങൾ: യോനായും തിമിം ഗലവും, നോഹയുടെ പെട്ടകം ( sub Juniors) , ദാവീദും ഗോലിയാത്തും (Juniors), യെരിഹോ മതിലിന്റെ വിഴ്ച(seniors).എന്നിവയാണ്. ചിത്രങ്ങൾ വരച്ച് 9873299709 എന്ന വാട്ട്സ്ആപ് നമ്പറിലെക്ക് ഒക്‌ടോബർ 30നു മുമ്പ് സമർപ്പിക്കേണ്ടതാണ്.

മന:പാഠം വാക്യ മത്സരത്തിനായി മുൻകുട്ടി 85 വാക്യങ്ങൾ നൽകുന്നതായിരിക്കും. വാക്യങ്ങൾ പറയുന്ന വീഡിയോ 999288747 എന്ന വാട്ട്സ്ആപ് നമ്പറിലെക്ക് ഒക്‌ടോബർ 30നു മുമ്പ് അയക്കേണ്ടതാണ് .
കൂടുതൽ വിവരങ്ങൾക്ക്: Pr Jacob Mathew (9891828584), Br. John Varghese (9873299708).

You might also like
Comments
Loading...