പാസ്റ്റർ കെ. ഒ. വർഗീസിന്റെ ജീവചരിത്രത്തിന്റെ പ്രകാശനം നടന്നു

0 434

ഡുംഗർപുർ: രാജസ്ഥാന്റെ ഊഷര ഭൂമിയിൽ ക്രിസ്തുവിന്റെ സാക്ഷ്യവുമായി 54 വർഷങ്ങൾ പിന്നിട്ട ഫിലദെൽഫിയ ഫെലോഷിപ്പ് സഭകളുടെ മുൻ ജനറൽ സെക്രട്ടറിയും സീനിയർ മിനിസ്റ്ററുമായ പാസ്റ്റർ കെ. ഒ. വർഗീസിന്റെ ശുശ്രൂഷാ അനുഭവങ്ങൾ “കനിവിൻ കരങ്ങളിൽ” പ്രകാശനം നടത്തി. പാസ്റ്റർ തോംസൺ കൈതമംഗലം രചിച്ച ജീവചരിത്രത്തിന്റെ പ്രകാശനം ഡോ. പോൾ റ്റി. മാത്യൂസ് ഉദയ്പൂർ (നാഷണൽ പ്രസിഡന്റ്, ഫിലദെൽഫിയ ഫെലോഷിപ്പ് ചർച്ച്) ആദ്യ കോപ്പി പാസ്റ്റർ ഷാജി എം. പോളിന് (നാഷണൽ പ്രയർ മൂവ്മെന്റ്) കൈമാറിക്കൊണ്ട് നിർവ്വഹിച്ചു.

ഡോ. ഫിന്നി ഫിലിപ്പ് (പ്രിൻസിപ്പാൾ, ഫിലദെൽഫിയ ബൈബിൾ കോളേജ് , ഉദയ്പൂർ) മുഖ്യ സന്ദേശം നൽകുകയും, പാസ്റ്റർ ജോർജ് ജേക്കബ് (ഭിൽവാഡാ), പാസ്റ്റർ ജെയിംസ്, പാസ്റ്റർ നിബു ജേക്കബ്, ബ്രദർ ജോൺ മാത്യു (ഡയറക്ടർ ബോർഡ് അംഗം, NICMA) എന്നിവർ ആശംസകൾ അറിയിക്കുകയും ചെയ്തു.

കോപ്പികൾക്കായി ബന്ധപ്പെടുക : +91 94143 52470

You might also like
Comments
Loading...