ഒമിക്രോണ്‍ ഇന്ത്യയിലും; സ്ഥിരീകരിച്ചത് കര്‍ണാടകയില്‍ നിന്നുളള രണ്ടുപേർക്ക്
ഇന്ത്യയില്‍ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. കര്‍ണാടകയില്‍ നിന്നുളള രണ്ടുപേരിലാണ് വൈറസ് സ്ഥിരീകരിച്ചത്. ഇവർ സൗത്ത് ആഫ്രിക്കയിൽ നിന്ന് എത്തിയവരാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 66, 46 വയസുളളവര്‍ക്കാര്‍ രോഗം, ഇരുവരുമായി സമ്പര്‍ക്കം ഉണ്ടായവര്‍ നിരീക്ഷണത്തിലാണ്.
സമ്പര്‍ക്കത്തില്‍ വന്നവരുടെ സാംപിളുകള്‍ ജനിതക ശ്രേണീകരണം നടത്തും. ആശങ്കയുടെ സാഹചര്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും നിർദേശമുണ്ട്.