കൊച്ചി നാവികസേനാ ആസ്ഥാനത്ത് ഹെലിക്കോപ്‌ടർ ഹാംഗർ തകർന്ന് വീണു: രണ്ട് നാവികർക്ക് ദാരുണാന്ത്യം

0 1,002

കൊച്ചി: കൊച്ചി നാവികസേനാ ആസ്ഥാനത്തുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ട് നാവികർക്ക് ദാരുണാന്ത്യം. വ്യാഴാഴ്‌ച രാവിലെ ഒമ്പത് മണിയോടെ ആസ്ഥാനത്ത് ഹെലിക്കോപ്‌ടറുകൾ സൂക്ഷിക്കുന്ന ഹാംഗറിന്റെ വാതിൽ പുറത്തേക്ക് പതിച്ചാണ് രണ്ട് നാവികർക്ക് തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റത്. ഇവരെ ഉടൻ തന്നെ നാവികസേനാ ആസ്ഥാനത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അതേസമയം,ഇവരുടെ പേര് വിവരങ്ങളോ അപകടത്തിന്റെ മറ്റ് വിവരങ്ങളോ സേനാവൃത്തങ്ങൾ പുറത്ത് വിട്ടിട്ടില്ല. ബന്ധുക്കളെയും മറ്റും വിവരം അറിയിച്ച ശേഷം ഇക്കാര്യം പുറത്ത് പറയാമെന്നാണ് നാവികസേനാ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

You might also like
Comments
Loading...