19% വവ്വാലുകളില്‍ നിപ വൈറസ് സാന്നിധ്യമുണ്ടെന്ന് കണ്ടെത്തല്‍, അതീവ ജാഗ്രതാ നിര്‍ദ്ദേശം!!

0 1,079

ന്യൂഡൽഹി: രാജ്യത്ത് നിപ്പ വൈറസ് ബാധ ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് വിദഗ്ധാഭിപ്രായം. പഴങ്ങൾ ഭക്ഷിക്കുന്ന വവ്വാലുകളിൽ 19%-ലും നിപ വൈറസ് സാന്നിധ്യമുണ്ടെന്ന ആരോഗ്യ ഗവേഷണ ഏജൻസികളുടെ റിപ്പോർട്ടിനെ ഉദ്ധരിച്ചാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും തയ്യാറാക്കിയ റിപ്പോർട്ടിലാണ് നിപ്പ വൈറസ് ബാധ സംബന്ധിച്ച മുന്നറിയിപ്പുള്ളത്. ഇന്ത്യയിലെയും ബംഗ്ലാദേശിലെയും നിപ വൈറസ് ബാധയ്ക്ക് സാധ്യതയുള്ള മേഖലകളിൽ 25 ദശലക്ഷം പേർ ജാഗ്രത പാലിക്കണമെന്നും റിപ്പോർട്ട് മുന്നറിയിപ്പു നൽകുന്നു. രാജ്യത്തിന്റെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും കേരളത്തിലെയും വവ്വാലുകളിലെ നിപ വൈറസ് സാന്നിധ്യം വീണ്ടും വലിയ തോതിൽ നിപ വൈറസ് ബാധയുണ്ടാകാനുള്ള സാധ്യതയിലേക്കാണ് വിരൽചൂണ്ടുന്നത്.ഈ മേഖലയിലുള്ളവർ പക്ഷികൾ കഴിച്ചു ബാക്കിവെച്ച പഴങ്ങൾ കഴിക്കരുതെന്നും റിപ്പോർട്ട് മുന്നറിയിപ്പു നൽകുന്നതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ടു ചെയ്തു. ഈ വർഷം മെയ് -ജൂൺ മാസങ്ങളിൽ കേരളത്തിലുണ്ടായ നിപ വൈറസ് ബാധയിൽ 17 പേർ മരണപ്പെട്ടിരുന്നു. പഴങ്ങൾ ഭക്ഷിക്കുന്ന ഫ്രൂട്ട് ബാറ്റുകളാണ് നിപ്പ വൈറവ് വ്യാപനത്തിന് കാരണമാവുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. നിപ്പ വൈറസ് മനുഷ്യരിലേക്ക് പടരാനുള്ള സാധ്യത പരിഗണിച്ച് ഡിസംബർ മുതൽ ജൂൺ വരെയുള്ള കാലയളവിൽ ജനങ്ങൾ അതിജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് നേരത്തെമുന്നറിയിപ്പ് പുറത്തുവിട്ടിരുന്നു.

_●സ്വീകരിക്കാം ഈ മുൻകരുതലുകൾ…_

Download ShalomBeats Radio 

Android App  | IOS App 

_●_ വവ്വാലുകൾ കഴിച്ച പഴങ്ങൾ ഒരു കാരണവശാലും ഭക്ഷിക്കരുത് വൃത്തിയായി കഴുകിയശേഷം മാത്രമേ പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കാവൂ ശ്വസനസംബന്ധമായ രോഗങ്ങളുമായി വരുന്നവരെ പരിശോധിക്കുമ്പോൾ വേണ്ട മുൻകരുതലുകൾ സ്വീകരിക്കണം

_●_ ചുമയുമായി വരുന്നവരെ കഫ് കോർണറി ലേക്കു മാറ്റണം. ഇവർക്കു ധരിക്കാൻ മാസ്ക് കൊടുക്കണം ചുമയുള്ളവർ മറ്റുള്ളവരുമായി ഇടപഴകുമ്പോൾ തൂവാല ഉപയോഗിച്ചു വായ മൂടണം വവ്വാലുകളാണ് പ്രധാന രോഗവാഹകർ എന്നതിനാൽ വവ്വാലിന്റെ കാഷ്ഠം വീഴാൻ സാധ്യതയുള്ള കിണറ്റിലെ വെള്ളം നന്നായി തിളപ്പിച്ച് മാത്രം ഉപയോഗിക്കുക.

You might also like
Comments
Loading...