ലോക വ്യാപാര സംഘടന നിലവിൽ വന്നിട്ട് ഇന്ന് 61 വർഷം
ജനീവ: രാഷ്ട്രാന്തര വ്യാപാരനയങ്ങൾ രൂപവത്കരിക്കുന്നതിനായുള്ള ഒരു അന്താരാഷ്ട്ര സംഘടനയാണ് ലോക വ്യാപാര സംഘടന. 1948 ജനുവരി 1-ന് രൂപവത്കരിച്ച ഗാട്ട് കരാറാണ് 1995 ജനുവരി 1-ന് ലോക വ്യാപാര സംഘടന (World Trade Organisation, ചുരുക്കം: ഡബ്ലിയു.ടി.ഒ.) ആയി മാറിയത്. ജനീവയാണ് ഇതിന്റെ ആസ്ഥാനം. 1994 ഏപ്രിൽ 15-ന് മൊറോക്കോയിലെ മാരക്കേഷിൽ വച്ച് നടന്ന ഉച്ചകോടിയാണ് ഈ സംഘടനക്കു രൂപം കൊടുത്തത്. ഡങ്കൽ വ്യവസ്ഥയാണ് ഈ സംഘടനയുടെ അടിസ്ഥാനശില. 2007 ജനുവരി 11-ന് വിയറ്റ്നാം, 2007 ജുലൈ 27-ന് ടോങ്ഗ എന്നീ രാജ്യങ്ങൾ അംഗത്വമെടുത്തതോടെ 153 അംഗങ്ങളാണ് ഈ സംഘടനയിൽ ഉള്ളത്.