ഇന്ന് പ്രവാസി ഭാരതീയ ദിവസ്
ദില്ലി: 2019 -ലെ പ്രവാസി ഭാരതീയ ദിവസ് ഇത്തവണ ജനുവരി 21 മുതൽ 23 വരെ വാരണാസിയില്‍ വച്ചാണ് നടക്കുക.
രാഷ്ട്രപിതാവായ ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിൽ തിരിച്ചെത്തിയ ദിവസമായ ജനുവരി 9 ന്‍റെ ഓര്‍മ്മയ്ക്കായാണ് പ്രവാസി ഭാരതീയ ദിവസ് ആഘോഷിച്ചിരുന്നത്. എന്നാല്‍ ഇത്തവണത്തെ ലോക്സഭാ തെരഞ്ഞടുപ്പ് മുന്നില്‍ കണ്ട് പ്രധാനമന്ത്രി മോദിയുടെ മണ്ഡലമായ വാരണാസിയിലാണ് പ്രവാസി ഭാരതീയ ദിവസ് ആഘോഷങ്ങള്‍ നടക്കുക. മോദിയുടെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാകും വാരാണസിയിൽ ജനുവരി 21 ന് പ്രവാസി ഭാരതീയ ദിവസ് തുടങ്ങുക. ലോകരാഷ്ട്രങ്ങളിലെ ഇന്ത്യൻ വംശജരായ ജനപ്രതിനിധികളുടെ പ്രത്യേക സമ്മേളനവും ഇത്തവണ നടക്കും.
Download ShalomBeats Radio
Android App | IOS App
വലിയ രാഷ്ട്രീയ പ്രധാന്യമുള്ള സംസ്ഥാനമായ യു.പിയിൽ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഒരു ഉത്സവാന്തരീക്ഷം സൃഷ്ടിക്കുകയാണ് ലക്ഷ്യം. പ്രവാസി സമ്മേളനത്തിൽ പങ്കെടുക്കുന്ന പ്രതിനിധികൾ കുംഭമേളയിലും റിപ്പബിള്ക് ദിന ആഘോഷ ചടങ്ങിലും പങ്കെടുത്താകും മടങ്ങുക. പ്രവാസി ഭാരതീയ ദിവസിൽ മറ്റ് പരിപാടികൾ കൂടി ചേര്‍ക്കാനാണ് സമയക്രമത്തിൽ മാറ്റംവരുത്തിയതെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമസ്വരാജ് പറഞ്ഞു.
22 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവാസി ദിവസ് ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പങ്കെടുക്കും. വാരാണസിയിലസേക്ക് പ്രവാസികളെ ദില്ലിയിൽ നിന്നുള്ള പ്രത്യേക തീവണ്ടികളിൽ കൊണ്ടുപോകും. സമ്മേളനത്തിനായി പ്രത്യേക പ്രവാസി ഗ്രാമം തന്നെ യു.പി.സര്‍ക്കാര്‍ ഒരുക്കും. പ്രവാസി ദിവസിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ നവംബര്‍ 15വരെ തുടരും. പ്രവാസി ഭാരതീയ ദിവസിന്‍റെ വെബ്സൈറ്റ് ഉദ്ഘാടനം വിദേശകാര്യമന്ത്രി സുഷമസ്വരാജും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ദില്ലിയിൽ നിര്‍വഹിച്ചു.