പുൽവാമ ഭീകരാക്രമണം: പെന്തക്കോസ്തു സഭകളിൽ ഇന്ന് പ്രത്യേകം പ്രാർത്ഥന

0 812

തിരുവല്ല: ഇന്ത്യാ മഹാരാജ്യത്തിന്റെ സുരക്ഷക്കും സമാധാനത്തിനുമായി ഇന്ന് ആരാധനയോടനുബന്ധിച്ച് പ്രത്യേകം സമയമെടുത്ത് പ്രാർത്ഥിക്കാനായി പെന്തക്കോസ്ത് യൂത്ത് കൗൺസിൽ ലോകമെങ്ങുമുള്ള മലയാള പെന്തക്കോസ്ത് സഭകളോട് ആവശ്യപ്പെട്ടു.നാല്പത്തി രണ്ടു ജവാന്മാർ കൊല്ലപ്പെട്ട പുൽവാമ ഭീകരാക്രമണത്തോട് അനുബന്ധിച്ചാണ് പിവൈസിയുടെ ഈ നിർദ്ദേശം.

“സൈനികരുടെ കുടുംബങ്ങൾ മാത്രമല്ല രാജ്യം ഒന്നാകെ കടുത്ത വേദനയിലൂടെ കടന്നുപോകുന്ന നിമിഷങ്ങളാണിത്. ശാശ്വതമായ ദൈവിക സമാധാനമാണ് ഈ നിമിഷങ്ങളിൽ നമ്മുടെ നാടിന് ആവശ്യം ” – പിവൈസി പത്രക്കുറിപ്പിൽ പറയുന്നു.

Download ShalomBeats Radio 

Android App  | IOS App 

“ആധുനിക സാങ്കേതിക വിദ്യകളുടെ ഈ യുഗത്തിൽ ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ് തീവ്രവാദികളിൽ നിന്നുള്ളത്. ദൈവത്തിന് മാത്രമെ ഈ വിഷയത്തിൽ ശാശ്വതമായ ഒരു പരിഹാരം നൽകാനാകുകയുള്ളു.അതിനാൽ തന്നെ ഉണർന്നിരുന്ന് പ്രാർത്ഥിക്കേണ്ടത് ഏതൊരു പെന്തക്കോസ്തുകാരന്റെയും കടമയാണ്” പത്രക്കുറിപ്പിൽ കൂട്ടിച്ചേർക്കുന്നു.

You might also like
Comments
Loading...