ബന്ദിപ്പുര്‍ കടുവസംരക്ഷണകേന്ദ്രത്തില്‍ വന്‍ തീപ്പിടിത്തം

0 880

മൈസൂരു: ബന്ദിപ്പുര്‍ കടുവസംരക്ഷണകേന്ദ്രത്തില്‍ വന്‍ തീപ്പിടിത്തം. 600 ഏക്കറോളം വനഭൂമി കത്തിനശിച്ചെന്നാണ് പ്രാഥമിക നിഗമനം. ഗോപാലസ്വാമിബേട്ടയിലാണ്് ആദ്യം തീപിടിച്ചത്. തീ അണയ്ക്കാന്‍ അഗ്‌നിശമനസേനയും നാട്ടുകാരും ശ്രമിക്കുന്നുണ്ടെങ്കിലും ശക്തമായ കാറ്റ് പ്രതികൂലമാവുകയാണ്. കടുവസംരക്ഷണകേന്ദ്രത്തിന് അകത്തേക്കും തീ പടര്‍ന്നിട്ടുണ്ട്. ബന്ദിപ്പുര്‍ കടുവസംരക്ഷണകേന്ദ്രത്തിന്റെ അതിര്‍ത്തിയായ വയനാട് വന്യജീവിസങ്കേതത്തിലേക്കും തീപടര്‍ന്നു. അടുത്തകാലത്ത് ബന്ദിപ്പുരിലുണ്ടായ വന്‍തീപിടിത്തങ്ങളിലൊന്നാണിത്

കാട്ടുതീയെത്തുടര്‍ന്ന് മാനുകള്‍ ഓടിപ്പോയതായും ഇഴജന്തുക്കള്‍ ചത്തൊടുങ്ങിയതായും പരിസ്ഥിതിപ്രവര്‍ത്തകര്‍ പറഞ്ഞു.തീ ഉള്‍വനത്തിലേക്ക് കടന്നത് മൃഗങ്ങളുടെ ആവസവ്യവസ്ഥയെ ബാധിച്ചേക്കും.

Download ShalomBeats Radio 

Android App  | IOS App 

തീ പൂര്‍ണമായി അണയ്ക്കാന്‍ അഗ്‌നിശമനസേനയും നാട്ടുകാരും ശ്രമിക്കുന്നുണ്ടെങ്കിലും ശക്തമായ കാറ്റ് പ്രതികൂലമാവുകയാണ്

 

You might also like
Comments
Loading...