ഐ പി സി കർണാടക സ്റ്റേറ്റ് കൺവൻഷൻ ഒരുക്കങ്ങൾ ആരംഭിച്ചു

ചാക്കോ കെ തോമസ്

0 2,376

ബെംഗളുരു: ഇന്ത്യാ പെന്തെക്കോസ്ത് ദൈവ സഭ (ഐപിസി) കർണാടക സ്റ്റേറ്റ് 31- മത് വാർഷിക കൺവെൻഷൻ ഫെബ്രുവരി 7 മുതൽ 11 വരെ ഹൊറമാവ് അഗര ഐ പി സി ഹെഡ്ക്വാർട്ടേഴ്സ് ഗ്രൗണ്ടിൽ നടക്കും. ജനുവരി 1 മുതൽ കർണാടകയിലെ 30 ജില്ലകളിലുള്ള സഭകളിൽ ഉപവാസ പ്രാർഥനയോടെ ഒരുക്കൾ ആരംഭിച്ചതായി ഐ പി സി കർണാടക പ്രസിഡന്റ് പാസ്റ്റർ റ്റി.ഡി.തോമസ്, സെക്രട്ടറി പാസ്റ്റർ. വർഗീസ് മാത്യു ,കൺവീനർമാരായ പാസ്റ്റർ.സി .പി .സാം, ബ്രദർ .ജോസ് വർഗീസ്, പബ്ലിസിറ്റി കൺവീനർ പാസ്റ്റർ. ജോമോൻ ജോൺ എന്നിവർ പറഞ്ഞു.

ഐ പി സി ഹെഡ്ക്വാർട്ടേഴ്സിൽ ബാംഗ്ലൂർ ക്രിസ്ത്യൻ പ്രസ് അസോസിയേഷൻ (ബി.സി .പി .എ) പത്ര സമ്മേളനത്തിൽ കൺവൻഷൻ ഒരുക്കങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു അവർ. ജനുവരി 29 മുതൽ ഫെബ്രുവരി 3വരെ ഹെഡ്ക്വാർട്ടേഴ്സിൽ 7 ദിവസത്തെ പ്രത്യേക ഉപവാസ പ്രാർഥനയും നടത്തും. ഫെബ്രുവരി 7 ന് വൈകിട്ട് 5.30ന് പ്രസിഡന്റ് പാസ്റ്റർ.റ്റി.ഡി.തോമസ് കൺവൻഷൻ ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ ജേക്കബ് ജോൺ, വിൽസൻ ജോസഫ്,തോമസ് ഫിലിപ്പ് വെൺമണി, സാം ജോർജ്, ബാബു ചെറിയാൻ, ഷിബു തോമസ്, സുനിൽ ജോൺ ഡിസൂസ , റ്റി.ഡി.തോമസ് എന്നിവർ പ്രസംഗിക്കും. പാസ്റ്റർമാരായ ജോസ് മാത്യു, ഏബ്രഹാം മാത്യൂ വല്യത്ത് എന്നിവരുടെ നേതൃത്വത്തിൽ കൺവെൻഷൻ ക്വയർ ഗാനങ്ങൾ ആലപിക്കും. 8, 9 ദിവസങ്ങളിൽ അതിഥിയായി തഞ്ചാവൂർ വില്യംസിന്റെ ഗാനശുശ്രൂഷയും ഉണ്ടായിരിക്കും.

Download ShalomBeats Radio 

Android App  | IOS App 

പിവൈപിഎ യുടെ നേതൃത്വത്തിൽ 50 പാസ്റ്റർമാർക്ക് ഒരു ലക്ഷം രൂപയുടെ മെഡിക്കൽ ഇൻഷുറൻസ്‌ ,ബൈക്ക് എന്നിവ നൽകുമെന്ന് പത്രസമ്മേളനത്തിൽ സംഘാടകർ അറിയിച്ചു. കൺവൻഷനിൽ സോദരി സമാജം സമ്മേളനം, ബൈബിൾ കോളേജ് വിദ്യാർഥികളുടെ ബിരുദധാനം , പി.വൈ.പി എ ,സൺഡേ സ്ക്കൂൾ വാർഷിക സമ്മേളനം എന്നിവ നടക്കും. സമാപന ദിവസമായ ഞായറാഴ്ച രാവിലെ കർണാടകയിലെ 30 ജില്ലകളിൽ നിന്നുള്ള ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത ആരാധനയും തിരുവത്താഴ ശുശ്രൂഷയും നടക്കും. കൺവൻഷൻ ജനറൽ കൺവീനർ പാസ്റ്റർ .കെ .എസ് .ജോസഫ്, ജോയിന്റ് കൺവീനർമാരായ പാസ്റ്റർ.സി .പി .സാം, ബ്രദർ ജോസ് വർഗീസ്, സെക്രട്ടറി പാസ്റ്റർ വർഗീസ് മാത്യ, പബ്ലിസിറ്റി കൺവീനർ പാസ്റ്റർ. ജോമോൻ ജോൺ എന്നിവർ കൺവൻഷന് നേതൃത്വം നൽകും.
കൺവൻഷൻ പ്രവർത്തനങ്ങൾക്ക് വിവിധ കമ്മിറ്റികളിൽ കൺവീനർമാരായി പാസ്റ്റർമാരായ ഒ.റ്റി.തോമസ്, സി.പി. സാം, കെ.പി.ജോർജ് ,കെ.വി.ജോസ്, ജോർജ് ഏബ്രഹാം, എ.വൈ.ബാബു, സഹോദരന്മാരായ പി.പി.പോൾസൻ, മധു, ഇ.വി.സോമൻ, പി.ഒ.രാജൻ, ഗ്രേയ്സൻ തോമസ്, സിജുമോൻ, സാലു ജി. പാറേൽ എന്നിവർ പ്രവർത്തിക്കുന്നു.
പത്ര സമ്മേളനത്തിൽ ബാംഗ്ലൂർ ക്രിസ്ത്യൻ പ്രസ് അസോസിയേഷൻ പ്രസിഡന്റ് ചാക്കോ കെ തോമസ്, വൈസ് പ്രസിഡന്റ് പാസ്റ്റർ. ജോസഫ് ജോൺ, സെക്രട്ടറി പാസ്റ്റർ.ജേക്കബ് ഫിലിപ്പ്, ട്രഷറർ ബ്രദർ. ബിനു മാത്യു, മീഡിയ കൺവീനർ ബ്രദർ. സോണി സി. ജോർജ് പുന്നവേലി എന്നിവർ പങ്കെടുത്തു.

 

 ഐ പി സി കർണാടക സ്റ്റേറ്റ് കൺവൻഷൻ പത്ര സമ്മേളനത്തിൽ ഐപിസി പ്രസിഡന്റ് പാസ്റ്റർ റ്റി.ഡി .തോമസിനൊടൊപ്പം ബാംഗ്ലൂർ ക്രിസ്ത്യൻ പ്രസ് അസോസിയേഷൻ ഭാരവാഹികൾ

 

 

 

You might also like
Comments
Loading...