കരിയംപ്ലാവ് കൺവൻഷൻ ജനുവരി 8 മുതൽ 14 വരെ

0 2,086

കരിയംപ്ലാവ് : WME 69-മത്  ജനറൽ കൺവൻഷൻ  ജനുവരി 8മുതൽ 14വരെ ഹെബ്രോൻ നഗറിൽ നടക്കും.  കൺവൻഷന്റെ നടത്തിപ്പിനായി വിവിധ കമ്മറ്റികൾ പ്രവർത്തിക്കുന്നു. സപ്തതിയിലേക്കു മുന്നേറുന്ന കൺവൻഷനു വിപുലമായ ഒരുക്കങ്ങളാണ് നടത്തുന്നത്.  പാസ്റ്റർ ഒ എം രാജുക്കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന നാഷണൽ പ്രെസ്ബിറ്ററിയും ജനറൽ കൗൺസിലും ഒരുക്കങ്ങൾ വിലയിരുത്തി. ജനുവരി 8ന് ആരംഭിക്കുന്ന കൺവൻഷൻ WME ജനറൽ പ്രസിഡന്റ് റവ. ഡോ. ഒ. എം രാജുക്കുട്ടി ഉദ്ഘാടനം ചെയ്യും.  വിവിധ ദിവസങ്ങളിൽ ഇന്ത്യയിലും വിദേശത്തുമുള്ള ദൈവദാസന്മാർ ദൈവവചനം ശുശ്രൂഷിക്കും. 12ന് നടക്കുന്ന സഹോദരി സമ്മേളനം സിസ്റ്റർ. സൂസൻ രാജുകുട്ടി ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച്ച നടക്കുന്ന സൺഡേസ്‌കൂൾ – യുവജന സമ്മേളനത്തിൽ യൂത്ത് ഡയറക്ടർ രാജൻ മാത്യു അധ്യക്ഷതവഹിക്കും. സൺഡേസ്‌കൂൾ ഡയറക്ടർ പ്രൊഫ. ഡോ. എം കെ സുരേഷ് മുഖ്യസന്ദേശം നൽകും. നിബു അലക്സാണ്ടർ, സതീഷ് തങ്കച്ചൻ എന്നിവർ നേതൃത്വം നൽകും. പ്രധിനിധി സമ്മേളനത്തിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ഉള്ള WME സഭാ പ്രതിനിധികൾ പങ്കെടുക്കും. സെലസ്റ്റിയൽ റിഥം ബാൻഡ്, ഇമ്മാനുവെൽ വോയിസ് സംഗീത ശുശ്രൂഷക്കു നേതൃത്വം നൽകും.  കൺവൻഷനിൽ വിവിധ സഭാ നേതാക്കന്മാർ, മന്ത്രിമാർ, സാമൂഹിക രാഷ്ട്രീയ നേതാക്കന്മാർ പങ്കെടുക്കും.

You might also like
Comments
Loading...