15-മത് ഐ പി സി ബെംഗളുരു സെന്റർ വൺ കൺവൻഷൻ സെപ്റ്റംബർ 19 ന് ആരംഭിക്കും.

0 1,036

ബെംഗളുരു: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ (ഐപിസി) ബെംഗളുരു സെന്റർ വൺ 15-മത് വാർഷിക കൺവൻഷൻ ഹൊറമാവ് അഗര ഐ പി സി ഹെഡ്ക്വാർട്ടേഴ്സ് ഗ്രൗണ്ടിൽ സെപ്റ്റംബർ 19 മുതൽ 22 വരെ നടത്തപ്പെടും.

കർണാടക സ്റ്റേറ്റ് ഐ പി സി സെക്രട്ടറിയും സെന്റർ വൺ പ്രസിഡന്റുമായ ഡോ. പാസ്റ്റർ വർഗ്ഗീസ് ഫിലിപ്പ് ഉദ്ഘാടനം ചെയ്യും.

Whatsapp Links

Download ShalomBeats Radio 

Android App  | IOS App 

പാസ്റ്റർമാരായ തോമസ് ഫിലിപ്പ് (വെൺമണി) , റജി ശാസ്താംകോട്ട എന്നിവർ പ്രസംഗിക്കും. ഡിസ്ട്രിക്റ്റ് ക്വയർ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

ദിവസവും വൈകിട്ട് 6 മുതൽ സംഗീത ശുശ്രൂഷയും സുവിശേഷയോഗവും നടക്കും. 20 ന് രാവിലെ 10 മുതൽ 1 വരെ ഉപവാസ പ്രാർഥനയും ഉച്ചയ്ക്ക് 2.30 മുതൽ 4.30 വരെ സോദരി സമാജം സമ്മേളനം 21 ന് രാവിലെ 10 മുതൽ 1 വരെ പൊതുയോഗം ഉച്ചയ്ക്ക് 2.30- 4.30 വരെ സൺഡെ സ്കൂൾ & പി.വൈ.പി.എ വാർഷിക സമ്മേളനം നടത്തപ്പെടും.

സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് ബെംഗളുരു സെന്റർ വൺ സഭകളിലെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത ആരാധനയും തിരുവത്താഴ ശുശ്രൂഷയും നടത്തപ്പെടും. തിരുവത്താഴ ശുശ്രൂഷയ്ക്ക് പാസ്റ്റർ.ഡോ.വർഗീസ് ഫിലിപ്പ് നേതൃത്വം നൽകും.

പാസ്റ്റർമാരായ ഷാജി ബേബി ( ജനറൽ കൺവീനർ) ബ്രദർ. സാം സൈമൺ (പബ്ലിസിറ്റി കൺവീനർ) എന്നിവർ കൺവൻഷന് നേതൃത്വം നൽകും.

You might also like
Comments
Loading...