വൈപിസിഎ കർണാടക സ്റ്റേറ്റ് കമ്മിറ്റിക്ക് ആവേശോജ്വലമായ തുടക്കം

0 1,782

പാസ്റ്റർ ലിജോ ജോസഫ് തടിയൂർ

Download ShalomBeats Radio 

Android App  | IOS App 

ബെംഗളൂരു : ന്യൂ ഇന്ത്യ ദൈവസഭയുടെ പുത്രികാ സംഘടനയായ വൈപി സിഎ യുടെ അൻപതാം വാർഷിക നിറവിൽ കർണാടക സ്റ്റേറ്റിൽ പുതിയ കമ്മറ്റി നിലവിൽ വരികയും പ്രവർത്തന ഉദ്ഘാടനം നടക്കുകയും ചെയ്തു.

2019 ഒക്ടോബർ രണ്ടിന് ന്യൂ ഇന്ത്യ ദൈവസഭയുടെ മൈസൂർ റോഡ് ചർച്ചിൽ വച്ച് നടന്ന ലീഡർഷിപ്പ് മീറ്റിംഗിൽ, വൈപി സിഎ യുടെ കേന്ദ്രകമ്മിറ്റി അംഗങ്ങളും, ന്യൂ ഇന്ത്യ ദൈവസഭയുടെ കർണാടക സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളും ചേർന്ന് സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു.

കർണാടക സ്റ്റേറ്റ് വൈ പി സി യുടെ പ്രസിഡന്റായി പാസ്റ്റർ മനോജ് റ്റി കുര്യൻ മംഗലാപുരത്തെയും, വൈസ് പ്രസിഡന്റായി പാസ്റ്റർ റോയി ജോർജ് എം എസ് പാളയത്തെയും, സ്റ്റേറ്റ് സെക്രട്ടറിയായി പാസ്റ്റർ ചാൾസ് ജോസഫ് ബെൽഗാമിനെയും, ജോയിന്റ് സെക്രട്ടറിയായി പാസ്റ്റർ സൈമൺ മൈസൂർനെയും, സ്റ്റേറ്റ് ട്രഷറർ ആയി ബ്രദർ യേശുദാസിനെയും തെരഞ്ഞെടുത്തു, പാസ്റ്റർ സന്തോഷ്, ബ്രദർ സോബിൻ തുടങ്ങിയവർ കമ്മറ്റി അംഗങ്ങളാണ്, കമ്മിറ്റി വിപുലീകരിച്ച് പ്രവർത്തനങ്ങൾ ശക്തമാക്കാൻ തീരുമാനിച്ചു.

വൈപിസിഎയെ കർണാടക സ്റ്റേറ്റിനെ അഞ്ച് റീജിനുകളായി തിരിച്ചു കൊണ്ട്, റീജണൽ കമ്മിറ്റികൾക്ക് രൂപം നൽകി.

മംഗലാപുരം റീജിയൻ
സെക്രട്ടറി പാസ്റ്റർ ജോഷി വർഗീസ്, ജോയിന്റ് സെക്രട്ടറി ബ്രദർ ആൽബിൻ, ട്രഷറർ ബില്ലി മാത്യു, ബ്രദർ സുനിൽ

ബാംഗ്ലൂർ റീജിയൻ
സെക്രട്ടറി ബ്രദർ ലിവിൻ, ജോയിന്റ് സെക്രട്ടറി സിസ്റ്റർ റിമ, ട്രഷറർ ബ്രദർ നിഖിൽ ഡേവിഡ്, ബൈജു മുതുകാട്

ബെൽഗാം റീജിയൻ
സെക്രട്ടറി സന്തോഷ്, ജോയിന്റ് സെക്രട്ടറി സിസ്റ്റർ ബ്ലസി, ട്രഷറർ പാസ്റ്റർ മകേഷ്, പാസ്റ്റർ ചന്തു

മൈസൂർ റീജിയൻ
സെക്രട്ടറി സിസ്റ്റർ ആശാ വിനോദ്, ജോയിന്റ് സെക്രട്ടറി ബ്രദർ അനിൽ, ട്രഷറർ ബ്രദർ റോബർട്ട്, പാസ്റ്റർ ആനന്ദ്

ഹാസൻ റീജിയൻ
സെക്രട്ടറി പാസ്റ്റർ സോമശേഖർ, ജോയിന്റ് സെക്രട്ടറി ബ്രദർ മോഹൻകുമാർ, ട്രഷറർ ബ്രദർ ബില്ലി ഗ്രഹാം, ബ്രദർ രഞ്ജിത്ത്

ഈ കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനം ശക്തമാക്കാൻ റീജണൽ അടിസ്ഥാനത്തിൽ തീരുമാനിച്ചു.

ഈ മീറ്റിങ്ങിൽ വൈപി സിഎയുടെ അഡ്മിനിസ്ട്രേറ്റർ ബ്രദർ ഷിബു സക്കറിയ, വൈപി സിഎ ജനറൽ കോർഡിനേറ്റർ പാസ്റ്റർ ചെറിയാൻ വർഗ്ഗീസ് കൊല്ലം, ജനറൽ ട്രഷറാർ ബിജു ചക്കുംമൂട്ടിൽ, വൈപിസിഎ കേരള സ്റ്റേറ്റ് വൈസ് പ്രസിഡന്റ്മാരായ, പാസ്റ്റർ ലിജോ ജോസഫ് ചങ്ങനാശ്ശേരി, പാസ്റ്റർ റോബിൻ ജൂലിയസ് കാട്ടാക്കട, സ്റ്റേറ്റ് കമ്മിറ്റി അംഗം പാസ്റ്റർ രാജൻ, തുടങ്ങിയവരും, ന്യൂ ഇന്ത്യ ദൈവസഭ കർണാടക സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ നൂറുദ്ദീൻ മുള്ള , സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ കെ ജി സാബു, സ്റ്റേറ്റ് കമ്മറ്റി അംഗങ്ങളായ ബ്രദർ കുര്യൻ, പാസ്റ്റർ മാത്യു എന്നിവരും നേതൃത്വം നൽകി, കർണാടക സ്റ്റേറ്റിന് പ്രതിനിധീകരിച്ച് നിരവധി യുവതി യുവാക്കന്മാർ പങ്കെടുക്കുകയും ചെയ്തു.

വൈപിസിഎയുടെ അൻപതാം വാർഷിക നിറവിൽ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും സ്റ്റേറ്റ് കമ്മിറ്റികൾ രൂപീകരിച്ച് വിപുലമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുവാൻ വൈപിസിഎയെ തീരുമാനിച്ചു.

You might also like
Comments
Loading...