കർണ്ണാടക സംസ്ഥാന ചർച്ച് ഓഫ് ഗോഡ് പാസ്റ്റേഴ്‌സ് കോൺഫറൻസിന് അനുഗ്രഹീത തുടക്കം.

0 1,006

ബെംഗളൂരു: കർണ്ണാടക സംസ്ഥാന ചർച്ച് ഓഫ് ഗോഡ് പാസ്റ്റേഴ്‌സ് കോൺഫറൻസിന് അനുഗ്രഹീത തുടക്കം. സെന്റർ ഡിസ്ട്രിക്ട് പാസ്റ്റർ ജെയ്മോൻ കെ ബാബു പ്രാർത്ഥിച്ചാരംഭിച്ച മീറ്റിംഗിൽ കർണ്ണാടക സംസ്ഥാന കൗൺസിൽ സെക്രട്ടറി പാസ്റ്റർ ഇ ജെ ജോൺസൻ സ്വാഗത പ്രസംഗം നടത്തി.

പാസ്റ്റർ ഫ്രാൻസി ജോണും , പാസ്റ്റർ വിജേഷ് കുമാറും സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകി

Download ShalomBeats Radio 

Android App  | IOS App 

സഭാ പരിപാലനത്തിന്റെ പ്രാധാന്യത്തെകുറിച്ചും, സഭാ പരിപാലനത്തിൽ ഇടയൻ ആടുകളെ പരിപാലിക്കുന്നവരും, സ്നേഹത്തോടെ ശകാരിക്കുന്നവരും, സ്നേഹത്തോടെ ചേർത്തു നിർത്തുന്നവരായിക്കണമെന്നും ഉത്ഘാടന പ്രസംഗത്തിൽ സംസ്ഥാന ഓവർസിയർ പാസ്റ്റർ എം കുഞ്ഞപ്പി പറഞ്ഞു.

അഗാപ്പെ മിനിസ്ട്രിസ് ഡയറക്ടർ റവ . ഷാജി കെ ഡാനിയേൽ രണ്ടുദിവസങ്ങളിൽ ക്ലാസുകൾ എടുക്കും. ശനിയാഴ്ച ഒരുമണിയോടു കൂടി മീറ്റിംഗ് അവസാനിക്കും.

You might also like
Comments
Loading...