ശാലോം ധ്വനി പുരസ്‌കാരങ്ങൾ നൽകി ആദരിച്ചു.

0 1,273

ജോ ഐസക്ക് കുളങ്ങര

ബെംഗളൂരു : വിവിധ മേഖലകളിൽ കർത്താവിന് വേണ്ടി അധ്വാനിക്കുകയും, പ്രവർത്തിക്കുകയും ചെയ്യുന്ന ദൈവദാസന്മാരെ ശാലോം ധ്വനി ആദരിച്ചു. ബെംഗളൂരു ന്യൂ ലൈഫ് കോളേജിൽ ശാലോം ധ്വനി നടത്തിയ ക്രിസ്തീയ ഗാന സന്ധ്യയിലാണ് ഇതിന് അർഹരായവരെ ആദരിച്ചത്.

Download ShalomBeats Radio 

Android App  | IOS App 

പ്രശസ്ത ഗായകനും, സംഗീത സംവിധായകനുമായ പാസ്റ്റർ ഭക്തവത്സലനെ സംഗീത ലോകത്തിനു അദ്ദേഹം നൽകിയ സംഭാവനകൾ കണക്കിലെടുത്ത് ആദരിച്ചപ്പോൾ, മികച്ച എഴുത്തുകാരനും, പത്ര മാധ്യമ രംഗത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച പാസ്റ്റർ ഷാജി ആലുവിളയെയും , മാധ്യമ പ്രവർത്തകനായും, ട്രൈബൽ മിഷനറി ആയും പ്രവർത്തിക്കുകയും, സാമൂഹിക സേവന രംഗങ്ങളിലും , സുവിശേഷികരണ മേഖലകളിലും പ്രവർത്തിച്ചുവരുന്ന പാസ്റ്റർ പോൾ സി ജോസഫിനെയും തങ്ങളുടെ നിസ്വാർത്ഥമായ സേവനങ്ങൾക്ക് ശാലോം ധ്വനി ക്രൈസ്തവപത്രം ആദരിച്ചു

അനുഗ്രഹീത സംഗീതജ്ഞൻ സുനിൽ സോളമൻ നേതൃത്വം കൊടുത്ത സംഗീത സന്ധ്യയിൽ പ്രശസ്ത ക്രിസ്‌തീയ ഗായകനും, സംഗീത രചയിതാവും ആയ അനിൽ അടൂർ. സിസ്റ്റർ വിനീത പ്രിൻസ്, ജയ്സൻ സോളമൻ, പി സി മാത്യു എന്നിവർ ഗാനങ്ങൾ ആലപിച്ചു. ശാലോം ധ്വനി ചീഫ് എഡിറ്റർ ജോൺ എൽസദായിയുടെ നേതൃത്വതിൽ ഉള്ള മാനേജ്‌മെന്റ് ടീം പരിപാടികൾക്ക് നേതൃത്വം നൽകി.

പ്രശസ്ത ഗായകനും, സംഗീത സംവിധായകനുമായ പാസ്റ്റർ ഭക്തവത്സലനെ സംഗീത ലോകത്തിനു അദ്ദേഹം നൽകിയ സംഭാവനകൾ കണക്കിലെടുത്ത് ആദരിച്ചപ്പോൾ
മികച്ച എഴുത്തുകാരനും, പത്ര മാധ്യമ രംഗത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച പാസ്റ്റർ ഷാജി ആലുവിള
You might also like
Comments
Loading...