പെന്തക്കോസ്ത് വാർഷിക കൺവെൻഷൻ ബെംഗളൂരുവിൽ നവംബർ 8 ന് ആരംഭിക്കും

0 1,295

ബെംഗളൂരു : പതിമൂന്നാമത് പെന്തക്കോസ്ത് വാർഷിക കൺവെൻഷൻ നവംബർ 8,9 ,10 തീയതികളിൽ ഹോറമാവ് – അഗ്ര റോഡിൽ യെരൂശലേം ചർച്ചിന്റെ എതിർവശമുള്ള ഔർ സെന്റർ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്നു. കർണാടക യുണൈറ്റഡ് പെന്തക്കോസ്ത് ഫെല്ലോഷിപ്പ് (കെ യു പി ഫ് ) പ്രസിഡന്റ് പാസ്റ്റർ റ്റി ഡി തോമസ് മീറ്റിംഗ് ഉൽഘാടനം ചെയ്യും. അനുഗ്രഹീത വചന പ്രഭാഷകർ പാസ്റ്റർ പി സി ചെറിയാൻ അന്ത്യകാല അഭിക്ഷേകം എന്ന വിഷയത്തിൽ നിന്നും , പാസ്റ്റർ ജോയി സി മാത്യു കോട്ടയം ദുരുപദേശങ്ങളുടെ കാണാപ്പുറങ്ങൾ എന്ന വിഷയത്തിൽ നിന്നും ദൈവ വചനം സംസാരിക്കും.

പാസ്റ്റർ ഭക്തവത്സലന്റെ നേതൃത്വത്തിലുള്ള ഗായക സംഘം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

Download ShalomBeats Radio 

Android App  | IOS App 

പതിമൂന്നു വർഷങ്ങൾക്കു മുമ്പ് പാസ്റ്റർ ഭക്തവത്സലന്റെയും , ബ്രദർ ബിജു മാത്യുവിന്റെയും ഹൃദയത്തിലുണ്ടായ ദർശനമാണ് പെന്തക്കോസ്ത് എന്ന ഈ കൂട്ടായ്മ. സംഘടനാ വ്യത്യാസമില്ലാതെ ഈ കാലഘട്ടത്തിന് ആവശ്യമായ വചന ദൂതുകളും സഭയോടുള്ള പ്രവാചക സന്ദേശങ്ങളും ഈ കൂട്ടായ്മയിൽ ലഭിക്കുന്നതാണ് . വിശുദ്ധീകരണത്തിലും നിർമ്മലതയിലും വചനത്തിന്റെ സത്യത്തിലും വിശുദ്ധമാരെ ഒരുക്കിയെടുക്കുക , ആത്മീക വെളിപ്പാടിന്റെ പ്രബോധനങ്ങൾ ദൈവത്തിൽ നിന്നു പ്രാപിക്കുക , വലിയ ഉണർവിന്റെ സാക്ഷികളാകുവാൻ നമ്മെ പ്രാപ്തരാക്കുന്ന നിയോഗങ്ങൾ നമുക്ക് ലഭിക്കുക എന്നതാണ് ഈ പ്രവർത്തനങ്ങളിൽ നിന്നും ആഗ്രഹിക്കുന്നത് .

മീറ്റിംഗിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ ഭക്തവത്സലൻ – +91 7829344049 ബ്രദർ ബിജു മാത്യു – +91 – 9448085876

You might also like
Comments
Loading...