ഹെവൻലി അർമീസിന്റെ പതിനാറാമത് വാർഷിക സമ്മേളനവും കൺവെൻഷനും ഡിസംബർ 4 ഇന്ന്

0 951

ബെംഗളൂരു : ബെംഗളൂരുവിലെ പെന്തകോസ്ത് സഭാ ശുശ്രൂഷകന്മാരുടെ സംയുക്ത കൂട്ടായ്മയായ ഹെവൻലി അർമീസിന്റെ പതിനാറാമത് വാർഷിക സമ്മേളനവും കൺവെൻഷനും ഡിസംബർ 4 ഇന്ന് നടത്തപ്പെടുന്നു.

ഡിസംബർ 4 ഇന്ന് രാവിലെ 9.30 മുതൽ 2.00 വരെ മഡിവാള ഹോളിക്രോസ് കൺവെൻഷൻ ഹാളിൽ വെച്ച് വാർഷിക സമ്മേളനവും ,വൈകുന്നേരം 5.30 മുതൽ 9 വരെ ബെന്നാർഘട്ട ഹോളി സ്പിരിറ്റ് പി യു കോളേജിൽ വെച്ച് കൺവെൻഷനും നടത്തപ്പെടുന്നു.

Download ShalomBeats Radio 

Android App  | IOS App 

ഈ മീറ്റിംഗുകളിൽ അന്തർദേശീയ സുവിശേഷകൻ റവ.ജെറിൽ ചെറിയാൻ ദോഹ ദൈവ വചന ശുശ്രൂഷ നിർവഹിക്കും. ഹെവൻലി ആർമീസ്‌ കൊയർ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള സഭാ ശുശ്രൂഷകന്മാരെയും വിശ്വാസികളെയും ക്ഷണിക്കുന്നതായി സ്ഥാപക പ്രെസിഡന്റെ പാസ്റ്റർ സിബി ജേക്കബ് ശാലോം ധ്വനിയെ അറിയിച്ചു.

You might also like
Comments
Loading...