ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് എം എസ് പാളയ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഉപവാസ പ്രാർത്ഥന

0 1,521

ബാംഗ്ലൂർ: ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് എം.എസ്. പാളയ ചർച്ചിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഉപവാസ പ്രാർത്ഥനക്ക് ഭക്തിനിർഭരമായ തുടക്കം കുറിച്ചു. പതിനാല് ദിവസങ്ങളായി നടത്തപ്പെടുന്ന ഈ ആത്മീയ സംഗമങ്ങൾ ആദ്യ പതിനൊന്ന് ദിനങ്ങൾ വിശ്വാസ ഭവനങ്ങൾ കേന്ദ്രീകരിച്ചും സമാപന ദിവസങ്ങളായ ഡിസംബർ 27, 28, 29 സഭാഹാളിലുമായി നടത്തപ്പെടും. ഈ യോഗങ്ങൾക്ക് പാസ്റ്റർ റോയി ജോർജ്ജ് നേതൃത്വം നൽകും. ഈ യോഗങ്ങളിൽ കൃപാവര പ്രാപ്തരും ഈ കാലഘട്ടങ്ങളിൽ ദൈവകരങ്ങളിൽ ഉപയോഗിക്കപ്പെടുന്നവരുമായ ദൈവദാസന്മാർ പാസ്റ്റർ സാം സി മാമ്മൻ എർണാകുളം, പാസ്റ്റർ സി.എസ് ബാബു ബാംഗ്ലൂർ, പാസ്റ്റർ സി.വി ഉമ്മൻ ബാംഗ്ലൂർ, പാസ്റ്റർ ബിൻസ് ഗബ്രിയേൽ വയനാട്, പാസ്റ്റർ ജോർജ്ജ് വർഗ്ഗീസ് റാന്നി, പാസ്റ്റർ റോയി ജോർജ് ബാംഗ്ലൂർ എന്നിവർ ദൈവവചനം പ്രഘോഷിക്കും

You might also like
Comments
Loading...