മെഗാ രക്ത ദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.

0 1,097

ബെംഗളൂരു : ആള്‍ ഇന്ത്യാ കെഎംസിസി ബംഗ്ലൂരു സെന്‍ട്രല്‍ കമ്മിറ്റി നടത്തുന്ന സമൂഹ വിവാഹത്തോടനുബന്ധിച്ച് മെഗാ രക്ത ദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.
നിംഹാന്‍സ്, കിഡ്വായി ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് ഓങ്കോളജി, ഇന്ദിരാഗാന്ധി ചൈല്‍ഡ് ഹോസ്പിറ്റല്‍, തുടങ്ങിയ പ്രമുഖ ആശുപത്രികളുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
സമൂഹ വിവാഹത്തിന്റെ ഭാഗമായി ഏതാനും മാസങ്ങളായി വിവിധ ഏരിയകളില്‍ നടന്നു വന്ന രക്തദാന ക്യാമ്പുകളിലായി ഇതിനോടകം 609 യൂണിറ്റ് രക്തം നിംഹാന്‍സ് ബ്ലഡ് ബാങ്കിലേക്ക് നല്‍കിയിട്ടുണ്ട്.
ഫെബ്രുവരി 23ന് രാവിലെ 9 മണി മുതല്‍ ശിവാജി നഗര്‍ ഖുദ്ദൂസ് സാഹബ് ഈദ്ഗാഹ് മൈതാനിയില്‍ വെച്ചായിരിക്കും മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുക.

You might also like
Comments
Loading...