ബെംഗളുരു ന്യൂ ലൈഫ് ബൈബിൾ കോളേജ് ബിരുദദാനം നടന്നു

0 1,063

ബെംഗളുരു: ന്യൂ ലൈഫ് ബൈബിൾ കോളേജ് ( നവജീവ ആശ്രമം) 32-മത് ബിരുദദാനം ഫെബ്രുവരി മാസം 28 ന് ന്യൂ ലൈഫ് കോളേജ് ഗ്രൗണ്ടിൽ വെച്ച് നടത്തപ്പെട്ടു. ന്യൂ ലൈഫ് ബൈബിൾ കോളേജ് ഗായക സംഗത്തിന്റെ ഗാന ശുശ്രൂഷക്കു ശേഷം പ്രിൻസിപ്പാൾ ഡോ. ഏബ്രഹാം മാത്യൂ വല്യത്ത് സ്വാഗതം അറിയിച്ചു. കോളേജ് അഡ്മിനിസ്ട്രേറ്റർ സ്റ്റീഫൻ താന്നിക്കൽ മുഖ്യ പ്രഭാഷകനെ പരിചയപ്പെടുത്തി . ബാപ്റ്റിസ്റ്റ് ഹോസ്പിറ്റൽ സിഇഒ ഡോ.നവീൻ തോമസ് മുഖ്യ പ്രഭാഷണം നടത്തി. നവജീവ ആശ്രമം ബോർഡ് മെമ്പർ ഡോ.എ സി ജോർജ് ആശംസ അറിയിച്ചു.

പ്രിൻസിപ്പാൾ ഡോ. ഏബ്രഹാം മാത്യൂ വല്യത്ത് വിവിധ കോഴ്സുകളിലായി പംനം പൂർത്തികരിച്ച 72 വേദശാസ്ത്ര വിദ്യാർഥികൾക്ക് ബിരുദദാന സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ന്യൂ ലൈഫ് ബൈബിൾ കോളേജ് സ്ഥാപക പ്രസിഡൻ്റ് ഡോ.ജോൺ താന്നിക്കൽ വിദ്യാർഥികളെ അനുഗ്രഹിച്ചു പ്രാർത്ഥിച്ചു.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...