ബാംഗ്ലൂർ വിക്ടറി എ.ജി ഹെബ്രോൻ ഫ്ലോർ സമർപ്പണവും 21 – ദിന ഉപവാസ പ്രാർഥനയും ആരംഭിച്ചു.

0 1,808

ബെംഗളുരു: കർണാടയിൽ ഏറ്റവും കൂടുതൽ കന്നട വിശ്വാസികൾ ആരാധിക്കുന്ന ഹെബ്ബാൾ ചിരഞ്ജീവി ലേഔട്ട് വിക്ടറി ഇന്റർനാഷണൽ അസംബ്ലീസ് ഓഫ് ഗോഡ് വേർഷിപ്പ് സെന്ററിൽ ബാൽക്കണിയിൽ പുതിയ തായ് പണികഴിപ്പിച്ച മെസാനിൻ ഹെബ്രാൻ ഫ്ലോറിന്റെ സമർപ്പണവും വിവിധ ആവശ്യങ്ങൾക്കായ് നടത്തുന്ന 21-ദിന ഉപവാസ പ്രാർഥനയും സെൻട്രൽ ഡിസ്ട്രിക്ട് സൗത്ത് ഇന്ത്യാ എ.ജി സൂപ്രണ്ടന്റ് റവ.പോൾ തങ്കയ്യ ഉദ്ഘാടനം ചെയ്തു.
വി.ഐ.എ.ജി സീനിയർ പാസ്റ്ററും ബൽഗാം എ.ജി പ്രസ്ബിറ്ററുമായ റവ.ഡോ. രവി മണി അദ്ധ്യക്ഷനായിരുന്നു. സെൻട്രൽ ഡിസ്ട്രിക്ട് എസ്.ഐ.എ.ജി എക്സിക്യൂട്ടിവ് അംഗങ്ങളായ റവ. ആർതർ നെപ്പോളിയൻ ,റവ.കെ.വി.മാത്യു, റവ. ദാനിയേൽ കൊട്ടി എന്നിവരും പാസ്റ്റർമാരായ ജസ്റ്റിൻ ജോൺ, പി.ജി.തോമസ്, പത്മസിങ് എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു.
റവ.പോൾ തങ്കയ്യ ദൈവവചനം പ്രസംഗിച്ചു.
ഏപ്രിൽ 22 മുതൽ മെയ് 13 വരെ ദിവസവും രാവിലെ 10 മുതൽ 5.30 വരെ വിവിധ ആവശ്യങ്ങൾക്കായി നടത്തുന്ന 21-ദിന ഉപവാസ പ്രാർഥനയിൽ പാസ്റ്റർമാരായ അനിസൻ കെ.ശാമുവേൽ, ഏലിയാസ് ജേക്കബ്, രജ്ഞിത്, ജിബു ജേക്കബ്, ജോൺസൻ കുണ്ടറ, സാംസൻ ഏബ്രഹാം , സാജൻ ജോയ്, റ്റി.ജെ.ശാമുവേൽ, വിൻസന്റ് സെൽവകുമാർ ,ഡിനോ, ഡ്യൂട്ലി തങ്കയ്യ ,ജോൺ തോമസ്, കെ.സി.ജോൺ, ആൽവിൻ തോമസ്, ശ്രീജിത്ത്, ഫിന്നി വർഗീസ് എന്നിവർ പ്രസംഗിക്കും.
കർണാടക ഇലക്ഷൻ സമാധാനപരമായ് തീരുന്നതിനും, കുടിവെള്ളം പോലും ലഭിക്കാത്ത കർണാടകയിലെ വിവിധയിടങ്ങളിൽ മഴ ലഭിക്കേണ്ടതിനും, സമാധാനവും സന്തോഷവും നിറഞ്ഞ കുടുംബ ജീവിതം നയിക്കുവാൻ തുടങ്ങി വിവിധ ആവശ്യങ്ങൾക്കു വേണ്ടിയാണ് ഉപവാസ പ്രാർഥന നടത്തുന്നതെന്ന് പാസ്റ്റർ. രവി മണി പറഞ്ഞു.

You might also like
Comments
Loading...