21ദിന ഉപവാസപ്രാർത്ഥനകൾ നടന്നു വരുന്നു, ഇന്ന് റവ.ഡോ. ജോ കുരിയൻ (യു കെ) ദൈവ വചനം സംസാരിക്കുന്നു.

0 1,456

ഉഡുപ്പി : ലോകമെമ്പാടുമുള്ളരാജ്യങ്ങൾ കൊവിഡ്-19 നിന്ന് മുക്തി നേടുവാനും ജനം ദൈവത്തിങ്കലേക്ക് തിരിയുവാനും ഹാർവെസ്റ്റ് ഗ്ലോബൽ മിനിസ്ട്രിസിന്റെ പ്രവർത്തന വിശാലതയ്ക്കുമായി മെയ് മാസം 21 ന് ആരംഭിച്ച ഓൺലൈൻ ഉപവാസപ്രാർത്ഥനകൾ ജൂൺ മാസം 15ന് അവസാനിക്കും, ഇന്ന് റവ.ഡോ. ജോ കുരിയൻ (യു കെ) ദൈവ വചനം സംസാരിക്കും . എല്ലാദിവസവും വൈകിട്ട് 7:30മുതൽ 9:30വരെ ഓൺലൈൻ ‘സൂം’ വഴി പൊതുമീറ്റിംങ്ങ് ആയി നടന്നു വരുന്നു. ഈ മീറ്റിംഗിൽ ID:9049090611 password: HARVEST ഉപയോഗിച്ച് പങ്കെടുക്കാവുന്നതാണ്

ഹാർവെസ്റ്റ് ഗ്ളോബൽ മിനിസ്ട്രിസിന്റെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ. പ്രിൻസ് അയർലണ്ട് ഉത്ഘാടനം ചെയ്ത മീറ്റിംഗുകളിൽ അനുഗ്രഹീത കർത്തൃദാസന്മാർ പാസ്റ്റർ. ജെഫി ജോർജ്ജ് (UK), പാസ്റ്റർ ബിജു ചെറിയാൻ (UK),പാസ്റ്റർ.പ്രേം കുമാർ(ദോഹ), പാസ്റ്റർ. ജോൺസൺ സാമുവേൽ, പാസ്റ്റർ. തോമസ് മാമ്മൻ, പാസ്റ്റർ ജോയി ഏബ്രഹാം (ഒമാൻ), പാസ്റ്റർ പി പി ജോസഫ് ,റവ. ഡോക്ടർ മോനിസ് ജോർജ്ജ് യു സ് എ , റവ. ഡോക്ടർ. കെ എം മാത്യു എഫ് ടി സ് മണക്കാല, പാസ്റ്റർ ഗ്ലാഡ്‌സൺ (യു എ ഇ ), പാസ്റ്റർ പി സി ചെറിയാൻ , പാസ്റ്റർ സാബു വർഗീസ് (ഹൂസ്റ്റൺ), റവ ഡോക്ടർ റ്റി കോശി വൈദ്യൻ , റവ കെ ജെ മാത്യു തുടങ്ങിയവർ മുൻ ദിവസങ്ങളിൽ ദൈവ വചനം ശുശ്രൂഷിച്ചു. സോണി ശാലോം ബീറ്റ്‌സ് ബാംഗ്ലൂർ, സാജൻ ചാക്കോ യു കെ , എഛ് ജി ഡ സി ഉഡുപ്പി എന്നിവർ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി

Download ShalomBeats Radio 

Android App  | IOS App 

തുടർന്നു നടക്കുന്ന പൊതുമീറ്റിംങ്ങുകളിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുളള ദൈവ ദാസന്മാർ ദൈവ വചനം സംസാരിക്കും

You might also like
Comments
Loading...