ഐസിപിഎഫ് ഒരുക്കുന്ന കരിയർ ടോക്സ് -2020 ആഗസ്റ്റ് 21,22 തീയതികളിൽ.
ബെംഗളൂരു : ഐസിപിഎഫ്- ന്റെ നേതൃത്വത്തിൽ യുവജനങ്ങൾക്കായി ഉന്നത വിദ്യാഭ്യാസം, തൊഴിൽ എന്നീ വിഷയങ്ങളിൽ വിദഗ്ധ ഉപദേശം നൽകുന്ന ഇന്ററാക്ടീവ് യൂത്ത് സമ്മിറ്റ് “കരിയർ ടോക്സ് -2020” ഓഗസ്റ്റ് 21,22 തീയതികളിൽ വൈകീട്ട് 5 മുതൽ 8 (IST) വരെ നടക്കും. രാജ്യാന്തര വേദികളിൽ സജീവസാന്നിധ്യമായ വിദഗ്ധരെ ഉൾക്കൊള്ളിച്ചുകൊണ്ട് നടത്തുന്ന പ്രഭാഷണങ്ങൾ യുവജനങ്ങൾക്ക് ഏറെ പ്രയോജനപ്രദമാകും. പ്രസ്തുത വിഷയങ്ങളെ ആസ്പദമാക്കി പ്രഭാഷണങ്ങൾ, പാനൽ ചർച്ചകൾ, സൈക്കോ മെട്രിക് കരിയർ അസസ്മെൻറ് തുടങ്ങിയ വിവിധ സെഷനുകൾ ഉണ്ടായിരിക്കും.
ഡോ. കെ. മുരളീധർ കാർഡിയോളജിസ്റ്റ്, ജെയിംസ് വർഗീസ് ഐഎഎസ് റിട്ട. അഡീഷണൽ ചീഫ് സെക്രട്ടറി,
ഡോ.റോഷൻ ജേക്കബ് ഐഎഎസ് സെക്രട്ടറി, ഉത്തർ പ്രദേശ് ഗവൺ മെന്റ്,
ജോർജ് ചെൻ കരിയർ കൗൺസിലർ , അഡ്വ. ധീരജ് ഫിലിപ്പ് അഭിഭാഷകൻ സുപ്രീം കോർട്ട് ഓഫ് ഇന്ത്യ, ഡോ. സാം കെ സഖറിയ പ്രൊഫസർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി, സഞ്ജീവ് അയ്ലവാടി കരിയർ കൗൺസിലർ , ടൈറ്റസ് കോശി സിഇഒ യുണൈറ്റഡ് കൺസൽട്ടൻസി സർവീസസ്, എബി എബ്രഹാം ചീഫ് വിഷണറി T2Q കൺസൽട്ടൻസി എന്നിവരാണ് പ്രഭാഷണങ്ങളും പാനൽ ചർച്ചകളും നയിക്കുന്നത്. ഇവർക്കു പുറമെ പങ്കെടുക്കുന്നവരുടെ ചോദ്യങ്ങൾക്കു വിദഗ്‌ധോപദേശം നൽകുവാനായി 40-ഓളം വിദഗ്‌ദ്ധർ അടങ്ങുന്ന ബ്രേക്ക് ഔട്ട് ഗ്രൂപ്പ് ഡിസ്‌കഷൻസും ഉണ്ടായിക്കുന്നതാണ്. ഐസിപിഎഫ് ജനറൽ സെക്രട്ടറി ഡോ. ജെയിംസ് ജോർജ്, പ്രോഗ്രാം കോർഡിനേറ്റർ ചെറിയാൻ മാത്യു ഡൽഹി എന്നിവർ നേതൃത്വം നൽകും.
രജിസ്റ്റർ ചെയ്യുന്നതിന്
https://bit.ly/3gzr8C5
എന്ന ലിങ്ക് , https://icpf.org/careertalks ഉപയോഗിക്കുക.
കൂടുതൽ വിവരങ്ങൾക്ക്:
+91 9995790887 (വാട്ട്‌സ് ആപ്പ്) .