ലൈഫ് ലൈറ്റ് മിനിസ്ട്രിസ് ഹിന്ദി ഡിപ്പാർട്മെന്റിന് പ്രാർത്ഥനനിർഭരമായ തുടക്കം

0 732

ബാംഗ്ലൂർ കേന്ദ്രമായി യുവജനങ്ങളുടെ ഇടയിൽ കഴിഞ്ഞ അഞ്ചുവർഷമായി പ്രവർത്തിച്ചുവരുന്ന ലൈഫ് ലൈറ്റ് മിനിസ്ട്രിസിന്റെ വടക്കേ ഇന്ത്യയിലെ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചു കൊണ്ടുള്ള ഹിന്ദി ഡിപ്പാർട്മെന്റിനു അനുഗ്രഹീതമായ തുടക്കമായി .
ലൈഫ് ലൈറ്റ് മിനിസ്ട്രിസ് ഇന്റർനാഷണലിന്റെ ബോർഡ്‌ മീറ്റിംഗ് ചേർന്ന് പാസ്റ്റർ ഫിന്നി ജോർജ് പഞ്ചാബ് (പ്രസിഡന്റ്‌ ) ആയും പാസ്റ്റർ ബിജു തങ്കച്ചൻ ഡൽഹി (വൈസ് പ്രസിഡന്റ്‌) ആയും തിരഞ്ഞെടുക്കപ്പെട്ടു. ലൈഫ് ലൈറ്റ് മിനിസ്ട്രിസ് സ്ഥാപക ഡയറക്ടർ പാസ്റ്റർ. റോയ് മാത്യു ബാംഗ്ലൂർ അനുഗ്രഹപ്രാർത്ഥന നിർവഹിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ടീം കോഡിനേറ്റർസ് വ്യത്യസ്ത ഡിപ്പാർട്മെന്റുകളുടെ ചുമതല വഹിക്കുന്ന സഹോദരി സഹോദരന്മാർ ആശംസകൾ നേർന്നു. ലോക്ക് ഡൗൺ കാലഘട്ടത്തിൽ ലൈഫ്‌ലൈറ്റ് മിനിസ്ട്രിസ്ന്റെ ആഭിമുഖ്യത്തിൽ 3 വ്യത്യസ്തങ്ങളായ പ്രോഗ്രാമുകൾ വിവിധ ഓൺലൈൻ പ്ലാറ്റ് ഫോമുകളിലൂടെ ആരംഭിക്കുവാൻ ഇടയായി, ഹിന്ദി ഭാഷ സംസാരിക്കുന്ന ആളുകൾക്ക് വേണ്ടി ‘ലോക്ക് ഇൻ’ എന്ന പ്രോഗ്രാമും(എല്ലാ ചൊവ്വാഴ്ചയും 7:30pm), യുവജനങ്ങൾ അഭിമുഖീകരിക്കുന്ന വ്യത്യസ്തങ്ങളായ വിഷയങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്ന പ്രോഗ്രാം ‘തീയമ്പുകളും പരിചയും’ (എല്ലാ ശനിയാഴ്ചയും വൈകിട്ട് 5pm). അതോടൊപ്പം ദാമ്പത്യ ജീവിതം ശോഭനമാക്കാൻ ഉതകുന്ന വെബിനാർ സീരീസ് ‘ഡിവൈൻ ഫാമിലി’ എന്ന പ്രോഗ്രാമും (ശനി രാത്രി 8:30pm) വളരെ വിജയകരമായി നടന്നു വരുന്നു. ലൈഫ് ലൈറ്റ് മിനിസ്ട്രിസിന്റെ പ്രവർത്തനങ്ങളെ കുറിച്ച് കൂടുതൽ അറിയുവാൻ ലൈഫ് ലൈറ്റ് മിനിസ്ട്രിസ് ഫേസ്ബുക് പേജ് സന്ദർശിക്കുക.

You might also like
Comments
Loading...