കേന്ദ്ര മന്ത്രി സുരേഷ് അംഗദി അന്തരിച്ചു

0 786

ദില്ലി: കേന്ദ്രമന്ത്രി സുരേഷ് അംഗദി അന്തരിച്ചു. കേന്ദ്രറെയില്‍ സഹമന്ത്രിയായിരുന്ന അദ്ദേഹം കൊവിഡ് ബാധിച്ച്‌ ദില്ലി എയിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കര്‍ണാടകയിലെ പ്രമുഖ ബിജെപി നേതാക്കളില്‍ ഒരാളായ അദ്ദേഹം ബെലഗാവി എംപിയായിരുന്നു. 2004 മുതല്‍ തുടര്‍ച്ചയായി ബെലഗാവിയെ പ്രതിനിധീകരിച്ച്‌ എംപിയായ അദ്ദേഹം സെപ്റ്റംബര്‍‍ 11-നാണ് കൊവിഡ് പോസിറ്റീവായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്.

Download ShalomBeats Radio 

Android App  | IOS App 

കൊവിഡ് പോസിറ്റീവായ വിവരം അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. തന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നും, ഡോക്ടര്‍മാരുടെ ഉപദേശം സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം സെപ്റ്റംബര്‍ 11-ന് ട്വിറ്ററില്‍ കുറിച്ചു.

അല്‍പസമയം മുമ്ബ് വരെ, ട്വിറ്ററില്‍ സജീവസാന്നിധ്യമായിരുന്നു അദ്ദേഹം. ഏറ്റവുമൊടുവില്‍ ഇന്ന് ലേബര്‍ കോഡ് ബില്ലുകള്‍ പാര്‍ലമെന്‍റില്‍ പാസ്സാക്കപ്പെട്ടതില്‍ സന്തോഷമറിയിച്ച്‌ ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദ കുറിച്ച ട്വീറ്റുകള്‍ അദ്ദേഹം റീട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.

You might also like
Comments
Loading...