ബാംഗ്ലൂർ ബഥേൽ എ ജി ചർച്ചിൽ 21 ദിന ഉപവാസ പ്രാർഥന ആരംഭിച്ചു

0 1,885

ബെംഗളൂരു : റവ.ഡോ. എം.എ.വർഗീസ് നേതൃത്വം നൽകുന്ന ബാംഗ്ലൂർ ബഥേൽ എ.ജി.ചർച്ചിന്റെ ആഭിമുഖത്തിൽ 31 -ാമത് വാർഷിക 21 ദിന ഉപവാസ പ്രാർഥന ആരംഭിച്ചു. ഏപ്രിൽ 22 ന് ആരംഭിച്ച ഉപവാസ പ്രാർത്ഥന മെയ് 13 വരെ ആയിരിക്കും.ദിവസവും രാവിലെ 10.30 നും വൈകിട്ട് 7 നും നടക്കുന്ന ഉപവാസ പ്രാർഥനയിൽ പാസ്റ്റർമാരായ ജോൺസൻ ദാനിയേൽ ,ഇമ്മാനുവേൽ ജോഷ്വാ, റജി ശാസ്താംകോട്ട, റജി നാരായണൻ, ബ്രദർ .സുരേഷ് ബാബു എന്നിവരോടൊപ്പം ബഥേൽ എ ജി സഭയിലെ ശുശ്രൂഷകരും പ്രസംഗിക്കും

 

Download ShalomBeats Radio 

Android App  | IOS App 

സീനിയർ പാസ്റ്റർ.റവ.ഡോ.എം.എ.വർഗീസിനോടൊപ്പം പാസ്റ്റർമാരായ എബ്രഹാം വർഗീസ്, ജോൺസൻ വർഗീസ് എന്നിവർ സഭാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.മെയ് 13 -ന് സഭായോഗത്തോടും തിരുവത്താഴ ശിശ്രൂഷയോടും ഉപവാസ പ്രാർഥന സമാപിക്കും

You might also like
Comments
Loading...