കർണ്ണാടക വൈ.പി.സി.എ.യുടെ യുവജന സമ്മേളനം ” ബ്രേക്ക്ത്രൂ” നവംബർ 1 ന്

0 1,535

ബാംഗ്ലൂർ: ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് യുവജന വിഭാഗം “യംഗ് പീപ്പിൾ ക്രിസ്ത്യൻ അസോസിയേഷൻ” (വൈ. പി.സി.എ. കർണ്ണാടക) ന്റെ ആഭിമുഖ്യത്തിൽ യുവാക്കൾക്കായി നവംബർ ഒന്നിന്(ഞായർ) സായാഹ്ന സമ്മേളനം “ബ്രേക്ക് ത്രൂ” ഓൺലൈനിൽ നടത്തപ്പെടും. സൂമിൽ നടത്തപ്പെടുന്ന സമ്മേളനം വൈകിട്ട് 7.00 നാണ് ആരംഭിക്കുക. റവ. ബിജു തമ്പി മുഖ്യസന്ദേശം നൽകും. പാസ്റ്റർ സാമുവലിന്റെ (ബൽഗാം) നേതൃത്വത്തിലുള്ള ഗായകസംഘം സംഗീത ശുശ്രൂഷ നയിക്കും. വൈ.പി.സി.എയുടെ യൂടൂബ്, ഫെയ്സ്ബുക്ക് ചാനലുകളിലും ലൈവ് കാണാവുന്നതായിരിക്കും.

മീറ്റിംഗിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി വൈ പി സി എ കർണാടക സംസ്ഥാന വൈസ് പ്രസിഡന്റ് പാസ്റ്റർ റോയ് ജോർജ്ജ് ബെംഗളൂരു അറിയിച്ചു.

Download ShalomBeats Radio 

Android App  | IOS App 

സൂം I.D.: 8104 36 4521
പാസ്കോഡ്: ypca

You might also like
Comments
Loading...