ഐപിസി കർണാടക സ്റ്റേറ്റ് 34-ാമത് വാർഷിക കൺവെൻഷൻ ഒരുക്കങ്ങൾ പുരോഗമിക്കുന്നു

0 466

വാർത്ത: പാസ്റ്റർ ജോമോൻ ചമ്പക്കുളം

Download ShalomBeats Radio 

Android App  | IOS App 

ബെംഗളൂരു: ഇപ്രാവശ്യത്തെ ഐപിസി കർണാടക സ്റ്റേറ്റ് വാർഷിക കൺവെൻഷനുള്ള ക്രമീകരണങ്ങൾ പുരോഗമിക്കുന്നു. ഹൊരമാവ് അഗരയിലുള്ള ഐപിസി ഹെഡ്ക്വാർട്ടേഴ്സിൽ വച്ച് 2021 ഫെബ്രുവരി 7 മുതൽ 14 വരെയാണ് കൺവൻഷൻ നടക്കുന്നത്. കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ പകൽ യോഗങ്ങൾ ഒഴിവാക്കി വൈകുന്നേരം 6 മുതൽ 8:30 വരെയാണ് യോഗങ്ങൾ നടക്കുക.

പാസ്റ്റർ ജോസ് മാത്യു ജനറൽ കൺവീനറായും പാസ്റ്റർ എ.വൈ. ബാബു, ബ്രദർ റെജി ജോർജ് എന്നിവരെ കൺവീനർമാരായും പാസ്റ്റർ ഐസക് വർഗീസ് (പ്രയർ കൺവീനർ), പാസ്റ്റർ ജോമോൻ ജോൺ (പബ്ലിസിറ്റി കൺവീനർ), ബ്രദർ ജോബി ജോസഫ് (മീഡിയ കൺവീനർ), ഫിനാൻസ് കൺവീനർമാരായി ബ്രദർ പി ഒ സാമൂവേൽ, ബ്രദർ ജോയി പാപ്പച്ചൻ എന്നിവരെയും പാസ്റ്റർ കെ പി ജോർജ്, ബ്രദർ റ്റി ജോയ്, പാസ്റ്റർ ക്രിസ്തുദാസ്, ബ്രദർ ബിജു എം പാറയിൽ, ബ്രദർ കെ ജി മാത്യു എന്നിവരെ വിവിധ ഉപസമിതികളുടെ കൺവീനർമാരായും സ്റ്റേറ്റ് കൗൺസിൽ തിരഞ്ഞെടുത്തു.

കോവിഡ്-19 മാനദണ്ഡങ്ങൾ പാലിച്ച് 200 പേർക്ക് കൺവെൻഷൻ ഗ്രൗണ്ടിൽ പ്രവേശനാനുമതി നൽകും. സ്വദേശത്തുനിന്നും വിദേശത്തുനിന്നും ഉള്ള ദൈവദാസന്മാർ ദൈവ വചന ശുശ്രൂഷ നിർവഹിക്കും. പാസ്റ്റർ ഗ്രേയ്‌സൺ തോമസിന്റെയും സുവി. ജെറി ഫിലിപ്പിന്റെയും നേതൃത്വത്തിൽ കൺവൻഷൻ ക്വയർ ഗാനശുശ്രൂഷ നിർവഹിക്കും. ഓൺലൈൻ മാധ്യമങ്ങളിലൂടെ കൺവെൻഷൻ തത്സമയം വീക്ഷിക്കുവാൻ ലോകമെമ്പാടുമുള്ള ദൈവജനത്തിന് അവസരമൊരുക്കുന്നതാണ്.

You might also like
Comments
Loading...