രാജ്യത്തിനായുള്ള ഹെവൻലി ആർമീസ് പ്രാർഥന ദിനം ഇന്ന്

0 1,131

ബെംഗളുരു: കർണാടകയിലെ ശുശ്രൂഷകരുടെ ഐക്യ കൂട്ടായ്മായ ഹെവൻലി ആർമീസ് ആഭിമുഖ്യത്തിൽ നമ്മുടെ രാജ്യത്തിനു വേണ്ടിയുള്ള പ്രാർത്ഥന ഓൺലൈൻ സൂമിലൂടെ നടക്കുന്നു. ഇന്നു രാവിലെ ആരംഭിച്ച പ്രാർത്ഥന ഉച്ചയ്ക്ക് 1 മണിക്ക് സമാപിക്കും. വിവിധ രാജ്യങ്ങളിലുള്ള പ്രാർത്ഥനാ സഹകാരികൾ, ക്രിസ്തീയ സഭാ നേതാക്കൾ, മിഷൻ ഫീൽഡിലുള്ള പ്രധാന സുവിശേഷകർ എന്നിവർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും.

ദേശത്തിൻ്റെ സൌഖ്യത്തിനായും രാജ്യത്ത് സുവിശേഷീകരണം നടക്കുവാൻ, ആരാധനാലയങ്ങൾ തുറക്കുവാൻ, ആത്മീയ ഉണർവ് എന്നിവ ലക്ഷ്യമാക്കി പ്രാർത്ഥിക്കുവാനും കോവിഡ് മഹാമാരി രൂക്ഷമായിരിക്കുന്ന ഇന്ത്യയുടെ വിവിധയിടങ്ങളിൽ കഷ്ടങ്ങളിൽ കൂടെ കടന്നുപോകുന്ന ദൈവമക്കളെയും മിഷനറി കുടുംബങ്ങളുടെയും വിടുതലിനായും , ആത്മാവിൽ ഐക്യമത്യപ്പെടെണ്ടതിനായും പ്രാർത്ഥനാദിനത്തിൽ ഏവരും പങ്കെടുക്കണമെന്ന്
ഹെവൻലി ആർമീസ് പ്രസിഡൻ്റ് പാസ്റ്റർ സിബി ജേക്കബ്, പാസ്റ്റർമാരായ സന്തോഷ്‌, ജോർജ് എം. എന്നിവർ അറിയിച്ചു.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...