കര്‍ണാടകയില്‍ തിങ്കളാഴ്ച മുതല്‍ രണ്ടാഴ്ച സമ്പൂര്‍ണ ലോക്ഡൗൺ

0 425

ബെംഗളൂരു:  കര്‍ണാടകയില്‍ തിങ്കളാഴ്ച മുതല്‍ രണ്ടാഴ്ച സമ്പൂര്‍ണ ലോക്ഡൗണ്‍ ഏർപ്പെടുത്തി. തിങ്കളാഴ്ച രാവിലെ ആറ് മുതൽ മേയ് 25 വരെയാണ് ലോക്ഡൗൺ. റസ്റ്ററന്റുകളും ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകളും രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെ തുറക്കും. ചരക്ക് ഗതാഗതം തടസ്സപ്പെടില്ല. വിമാന, ട്രെയിൻ സർവീസുകളുണ്ടാകും. മെട്രോ സർവീസ് നടത്തില്ല.

Download ShalomBeats Radio 

Android App  | IOS App 

48,781 കോവിഡ് കേസുകളാണ് 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. 592 പേർ മരിച്ചു. ബെംഗളൂരുവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40% ആണ്. ഇതോടെയാണ് സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്താൻ തീരുമാനിച്ചത്. ബെംഗളൂരു വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. കേരളം, മഹാരാഷ്ട്ര, പഞ്ചാബ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കും ആർടിപിസിആർ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിർബന്ധമാണ്.

You might also like
Comments
Loading...