കെ.യു.പി.എഫ് ഒരുക്കുന്ന പ്രത്യേക പ്രാർഥനാ സംഗമം നാളെ മെയ് 11ന്

0 550

ബെംഗളൂരു: കർണാടക യുണൈറ്റഡ് പെന്തകോസ്ത് ഫെലോഷിപ്പിന്റെ ( KUPF) ആഭിമുഖ്യത്തിൽ പ്രത്യേക പ്രാർത്ഥനാ സംഗമം 2021 മെയ് 11 ചൊവ്വാഴ്ച (നാളെ) രാവിലെ 9.00 മണി മുതൽ 1.00 മണിവരെ ഓൺലൈനിൽ നടക്കും. വിവിധ സഭാ സംഘടനകളെ പ്രതിനിധീകരിച്ച് നേതൃ നിരയിലുള്ളവരും നിരവധി അഭിഷക്ത ദൈവദാസീദാസന്മാരും സംബന്ധിക്കും. കെ.യു.പി.എഫ് പാസ്റ്റർ ജോൺസൺ വി. മാത്യു സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം കൊടുക്കും.

കേരളത്തിന്നകത്തും പുറത്തും നിന്നുള്ള ശക്തന്മാരായ പ്രാർത്ഥനാ പോരാളികൾ ഒരുമിച്ച് ചേരുന്ന ഈ പ്രാർത്ഥനാ സംഗമത്തിൽ ഏവരുടെയും പ്രാർത്ഥനയോടെ പങ്കെടുക്കേണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
സൂം ID: 260 1950 943
പാസ്‌വേഡ്: 123.

Download ShalomBeats Radio 

Android App  | IOS App 

കൂടുതൽ വിവരങ്ങൾക്ക്:
+91 98453 99510.

You might also like
Comments
Loading...