കർമ്മേൽ ശാരോൻ ഫെലോഷിപ്പ് ചർച്ച്, ബാംഗ്ലൂരിന്റെ ആഭിമുഖ്യത്തിൽ സ്പെഷ്യൽ ഫാമിലി സെമിനാർ മെയ് 29, 30 തീയതികളിൽ

0 757

ബെംഗളൂരു: കർമ്മേൽ ശാരോൻ ഫെലോഷിപ്പ് ചർച്ച്, മഡിവാളയുടെ ആഭിമുഖ്യത്തിൽ സ്പെഷ്യൽ ഫാമിലി സെമിനാർ “പേരന്റിംഗ്” (PARENTING) മെയ് 29, 30 തീയതികളിൽ (ശനി, ഞായർ) നടക്കും. വൈകുന്നേരം 7.00 മണിമുതൽ 9.00 വരെ സൂം പ്ലാറ്റ്ഫോമിലായിരിക്കും സമ്മേളനം നടത്തപ്പെടുന്നത്.

എങ്ങനെ ഉത്തമ മാതാപിതാക്കളാകാം എന്നതിനെക്കുറിച്ച് പ്രമുഖ സുവിശേഷകയും കൗൺസിലറുമായ ഡോ. ജെസ്സി ജെയ്സൺ (Phd) ക്ലാസ്സുകൾ നയിക്കും. മഹാമാരിക്കാലത്ത് രക്ഷകർത്തൃത്വം (ശനി), കുട്ടികളിൽ മൂല്യങ്ങൾ വളർത്തുക (ഞായർ) എന്നിവയാണ് പ്രധാന ചിന്തകൾ. രജിസ്ട്രേഷൻ സൗജന്യമാണ്. രജിസ്ട്രേഷനുള്ള അവസാന തീയതി മെയ് 28 വെള്ളി. ഇംഗ്ലീഷിലും മലയാളത്തിലും ക്ലാസ്സുൾ ലഭ്യമാകും.
രജിസ്ട്രേഷൻ ഫോമിന്:
https://docs.google.com/forms/d/e/1FAIpQLScqM5Wzvvu3nNLVubEuOfwf8jS_WY6SdzZfl9yYBSl_V_yjig/viewform

കൂടുതൽ വിവരങ്ങൾക്ക്:
+91 88843 88838, +91 98802 80290, +91 98861 36745.

You might also like
Comments
Loading...