ശാരോൻ ഫെലോഷിപ്പ് ചർച്ച് കർണ്ണാടക & തെലങ്കാന റീജിയൻ വാർഷിക കൺവൻഷൻ ജൂൺ 18-20 തീയതികളിൽ

0 528

ബെംഗളുരു: ശാരോൻ ഫെലോഷിപ്പ് ചർച്ച് കർണ്ണാടക & തെലങ്കാന റീജിയൻ വാർഷിക കൺവൻഷൻ ജൂൺ 18 മുതൽ 20 വരെ (വെള്ളി – ഞായർ) തീയതികളിൽ സൂം മാദ്ധ്യമത്തിൽ നടക്കും. റീജിയൻ മിനിസ്റ്റർ പാസ്റ്റർ സി.റ്റി. ചെറിയാൻ ഉദ്ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ എബി തോമസ്, ജോയി പാറക്കൽ, സാം മാത്യു എന്നിവർ ദൈവവചനം ശുശ്രൂഷിക്കും. ജോജി & ജസ്സ്ലിൻ നയിക്കുന്ന ടീം ഗാനശുശ്രൂഷക്കു നേതൃത്വം നല്കും. കൺവൻഷന്റെ അനുഗ്രഹത്തിനായി എല്ലാവരും പ്രാർത്ഥിക്കുകയും സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുകയും ചെയ്യുവാൻ ഭാരവാഹികൾ അഭ്യർത്ഥിച്ചിട്ടുണ്ട്.

You might also like
Comments
Loading...