ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റിൻ്റെ ഓൺലൈൻ പ്രാർഥനാസംഗമം നാളെ

0 936

ബെംഗളുരു: ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റിൻ്റെ ആഭിമുഖത്തിൽ നടന്നു വരുന്ന ദേശത്തിൻ്റെ വിടുതലിനു വേണ്ടിയുള്ള ഓൺലൈൻ പ്രാർഥനയിൽ നാളെ ജൂൺ 12-ാം തീയതി ശനിയാഴ്ച രാവിലെ 6.00 മുതൽ 7.30 വരെ പാസ്റ്റർ പ്രിൻസ് തോമസ് റാന്നി ദൈവവചനം പ്രസംഗിക്കും. കർണാടകയിലെ വിവിധ ജില്ലകളായ ബെളഗാവി, ഹാസൻ, മൈസൂരു, മംഗളൂരു, ബെംഗളുരു തുടങ്ങി ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡിൻ്റെ കർണ്ണാടകയിലെ അഞ്ച് റീജിയണിലെയും പ്രധാന ശുശ്രൂഷകരും പാസ്റ്റർമാരായ നൂറുദ്ദിൻ മുള്ള, സി.വി. ഉമ്മൻ, കെ.ജി.സാബു, വിനോദ് ചാക്കോ, നാഗരാജ് എന്നിവർ പ്രാർഥനകൾക്ക് നേതൃത്വം നൽകും.
സൂം ID: 8996 72 9844
പാസ്കോഡ്: 1010

മീറ്റിങ്ങ് ലിങ്ക് :
Join Zoom Meeting
https://us02web.zoom.us/j/8996729844?pwd=ejBCM3VHQzNrM3F4Rmxqc1p4T1JlZz09

You might also like
Comments
Loading...