ഗിൽഗാൽ മിനിസ്ട്രീസ്, ബാംഗ്ലൂർ ഒരുക്കുന്ന ഉപവാസ പ്രാർത്ഥന ഇന്ന് ആരംഭിക്കും

0 475

ബാംഗ്ലൂർ: ഗിൽഗാൽ മിനിസ്ട്രീസ് ഇൻ്റർനാഷണൽ (ബാംഗ്ലൂർ) ആഭിമുഖ്യത്തിൽ മൂന്ന് ദിവസത്തെ ഉപവാസ പ്രാർത്ഥന ഇന്ന് (ജൂൺ 24) മുതൽ 26 ശനി വരെ, ഇന്ത്യൻ സമയം വൈകിട്ട് 07.30 മുതൽ 09.30 വരെ നടത്തപ്പെടും. ബാംഗ്ലൂർ ഗിൽഗാൽ ഗ്ലോബൽ വർഷിപ്പ് സെൻ്ററും (അഫിലിയേറ്റഡ് ടു ശീലോഹാം മിഷൻ & മിനിസ്ട്രീസ്) മറ്റ് ബ്രാഞ്ച് സഭകളും സംയുക്തമായാണ് പ്രാർത്ഥനാ യോഗം ക്രമീകരിച്ചിരിക്കുന്നത്.

സൂം പ്ലാറ്റ്ഫോമിലൂടെ നടക്കുന്ന പ്രാർത്ഥനായോഗം മലയാളം, കന്നട, തമിഴ് ഭാഷകളിലായിരിക്കും. ഗിൽഗാൽ മിനിസ്ട്രീസ് പ്രസിഡൻ്റ് പാസ്റ്റർ ജെസ്റ്റിൻ കോശി, പാസ്റ്റർ വർഗീസ് ജോസഫ്, പാസ്റ്റർ എം. അലക്സാണ്ടർ എന്നിവർ ദൈവവചനത്തിൽ നിന്നും സംസാരിക്കും. പാസ്റ്റർ ബ്ലസൻ സാം,  ഷൈനു തോമസ്,  ഷാലോം വർഗീസ്, ജോഹന്ന, ജോവിയ തുടങ്ങിയവർ സംഗീത ശുശ്രൂഷ നിർവ്വഹിക്കും. ആരാധന, പ്രാർത്ഥന, വചനധ്യാനം, ദേശത്തിനു വേണ്ടിയുള്ള മദ്ധ്യസ്ഥ പ്രാർത്ഥന തുടങ്ങിയവ ഉണ്ടായിരിക്കും. ഇവാ. ജോൺസൺ ജി, വർഗ്ഗീസ് ജോർജ്ജ് എന്നിവർ നേതൃത്വം നല്കും.

Download ShalomBeats Radio 

Android App  | IOS App 

കൂടുതൽ വിവരങ്ങൾക്ക്:
+91 90714 88416, +91 99301 91909, +91 97419 63458.

You might also like
Comments
Loading...