കർണാടക യുണൈറ്റഡ് പെന്തക്കോസ്ത് ഫെലോഷിപ്പിന് പുതിയ നേതൃത്വം

0 688

ബെംഗളൂരു : ഹൊറമാവ് അഗ്ര ഐ പി സി ഹെഡ് ക്വാട്ടേഴ്‌സ് ഹാളിൽ നടന്ന കർണാടകയിലുള്ള പെന്തകോസ്ത് സഭകളുടെയും , ശുശ്രൂഷകന്മാരുടെയും ഐക്യ കൂട്ടായ്മയായ കർണാടക യുണൈറ്റഡ് പെന്തക്കോസ്ത് ഫെലോഷിപ്പിന്റെ (കെ യു പി ഫ് ) വാർഷിക യോഗത്തിൽ 2021 -2024 വർഷത്തേക്കുള്ള പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു. പാസ്റ്റർ റ്റി ഡി തോമസ് (പ്രസിഡന്റ് ), പാസ്റ്റർ സി. ജി. ബാബൂസ് (വൈസ് പ്രസിഡന്റ് ), പാസ്റ്റർ ഇ ജെ ജോൺസൺ (സെക്രെട്ടറി), പാസ്റ്റർ കെ. വി. ജോസ് (ജോയിന്റ് സെക്രെട്ടറി),ബ്രദർ സാജൻ ജോർജ്ജ് (ട്രഷറർ) ,ബ്രദർ ബിജു മാത്യു (ജോയിന്റ് ട്രഷറർ) 15 കൌൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു.

കെ യു പി ഫ് യൂത്ത് വിങ് പ്രസിഡന്റായി പാസ്റ്റർ ജേക്കബ് ഫിലിപ്പിനെയും , സെക്രട്ടറിയായി ബ്രദർ ബെൻസൺ ചാക്കോയേയും തിരഞ്ഞെടുത്തു.

Download ShalomBeats Radio 

Android App  | IOS App 

കെ യു പി ഫ് രക്ഷാധികാരി പാസ്റ്റർ എം ഐ ഈപ്പൻ പുതിയതായി തിരഞ്ഞെടുക്കപ്പെട്ടവർക്കായി അനുഗ്രഹ പ്രാർത്ഥന നടത്തി. പാസ്റ്റർ സി ജി ബാബൂസ് സ്വാഗതവും , ബ്രദർ ജോയി പാപ്പച്ചൻ നന്ദിയും രേഖപ്പെടുത്തി.

യോഗത്തിൽ പാസ്റ്റർ കെ വി ജോസ് വാർഷിക റിപ്പോർട്ടും, ബ്രദർ സാജൻ ജോർജ്ജ് വാർഷിക കണക്കുകളും അവതരിപ്പിച്ചു.

You might also like
Comments
Loading...