പ്ലാറ്റിനം ജൂബിലി സ്തോത്ര പ്രാർത്ഥന

0 1,042

ബാംഗ്ലൂർ: എഴുപത്തഞ്ച് വർഷം തികയുന്ന ബെഥേൽ അസംബ്ലിസ് ഓഫ് ഗോഡ് ബെംഗളൂരു സീനിയർ ശുശ്രൂഷകൻ റവ. ഡോ . എം എ. വർഗ്ഗീസിന് സഭയും സമൂഹത്തിന്റെ വിവിധ തുറകളിൽ പ്രവർത്തിക്കുന്ന നേതാക്കന്മാരും ചേർന്ന് ആദരിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.

കഴിഞ്ഞ അറുപത് വർഷത്തെ വിജയകരമായ ശുശ്രൂഷാ ജീവിതത്തിന്‌ ദൈവത്തോടു നന്ദി പറയുന്നു. 1965 – 19991 വരെയുള്ള കാലഘട്ടങ്ങളിൽ സ്വകാര്യമേഘലകളിലും സർക്കാർ ഉദ്ദ്യോഗത്തിലും ആയിരുന്നു. അതിനു ശേഷം ദൈവീക അരുളപ്പാടിനു മുൻപിൽ ജോലി വിട്ട് സമ്പൂർണ്ണ സമയ സുവിശേഷപ്രവർത്തനത്തിനിറങ്ങി. 1991-ൽ ഭാരത സർക്കാരിന്റെ ഗവേഷണ വിഭാഗത്തിൽ സേവനം അനുഷ്ഠിക്കവെ പ്രത്യേക ദൈവീക അരുളപാടിന്റെ മുമ്പിൽ ജോലി വിട്ട് പൂർണ്ണസമയ സുവിശേഷ പ്രവർത്തനത്തിൽ ഏർപ്പെട്ടു.

Download ShalomBeats Radio 

Android App  | IOS App 

1983-ൽ ബാംഗ്ലൂർ ബെഥേൽ എ ജി സഭയുടെ ശുശ്രൂഷ ഏറ്റെടുത്തു. കേവലം 22 അംഗങ്ങളുമായി ആരംഭിച്ച് ഇന്ന് ലോകം അറിയുന്ന വലിയ മലയാളം സഭ എന്ന പദവിയിലേയ്ക്ക് സഭയെ ഉയർത്തുകയും ഏഴ് വിവിധ ഭാഷകളിലേയ്ക്ക് സഭയുടെ അതിരുകളെ വിശാലപ്പെടുത്തുയും ചെയ്തു. ലോകത്തിന്റെ അഞ്ച് വൻക്കരകളിലെ മുപ്പത്തഞ്ചിൽ അധികം രാജ്യങ്ങളിൽ സഞ്ചരിച്ച് ശുശ്രൂഷിക്കുവാനും ദൈവ ജനത്തെ ബലപ്പെടുത്തുവാനും ദൈവം ദൈവ ദാസനു കൃപ നൽകി.

ശാലോം ധ്വനി , ശാലോം ബീറ്റ്‌സ് കുടുംബത്തിന്റെ എല്ലാ വിധമായ ആശംസകളും പ്രാർത്ഥനയും നേരുന്നു.

You might also like
Comments
Loading...