ബെംഗളൂരു ഐ പി സി സെന്റർ വൺ പി വൈ പി എ ഭാരവാഹികൾ

0 1,260

ബെംഗളൂരു : ഐ പി സി സെന്റർ വൺ പി വൈ പി എ യുടെ പ്രെസിഡന്റായി പാസ്റ്റർ സതീഷ് കുമാർ തിരഞ്ഞെടുക്കപ്പെട്ടു. ഇവാ. സാം സൈമൺ ( വൈസ് പ്രസിഡന്റ് ) ബ്രദർ ജിൻസൺ ഡി തോമസ് (സെക്രട്ടറി ) ബ്രദർ ഓസ്റ്റിൻ റോയി (ജോയിന്റ് സെക്രട്ടറി ) ബ്രദർ ജോബിൻ ജോസഫ് (ട്രഷറർ ) എന്നിവർ ആണ് മറ്റു ഭാരവാഹികൾ . എക്സിക്യൂട്ടീവ് അംഗങ്ങൾ ഉൾപ്പടെ 13 കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു .
ഡിസംബർ 5 ഞായർ വൈകുനേരം 4 മണിക്ക് ഹൊർമാവ് അഗര ഐ .പി .സി . ഹെഡ് ക്വാർട്ടേഴ്‌സ് ഹാളിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ ഐ പി സി ബെംഗളൂരു സെന്റർ വൺ സെക്രട്ടറി പാസ്റ്റർ ജോർജ് എബ്രഹാം പുതിയ ഭരണ സമതിയെ തിരഞ്ഞെടുത്തു. പ്രസിഡന്റ് പാസ്റ്റർ. വർഗ്ഗീസ്‌ ഫിലിപ്പിന്റെ അധ്യക്ഷതയിൽ നടന്ന മീറ്റിംഗിൽ വചന ശുശ്രുഷയും നടത്തി .
പാസ്റ്റർ ഒ ടി തോമസ് ഭാരവാഹികളെ അനുഗ്രഹിച്ച് പ്രാർത്ഥിച്ചു.

ഇവാ. സാം സൈമൺ ( വൈസ് പ്രസിഡന്റ് ) ബ്രദർ ജിൻസൺ ഡി തോമസ് (സെക്രട്ടറി ) എന്നിവർ ശാലോം ധ്വനി കർണാടക സംസ്ഥാനത്തിന്റെ സജീവ പ്രവർത്തകരാണ്

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...