പെന്തക്കോസ്തൽ യൂത്ത് കൗൺസിൽ കർണാടക സ്റ്റേറ്റ് ഒരുക്കുന്ന ഏകദിന കോൺഫറൻസ് ജൂൺ 11 ന്

0 1,146

ബെംഗളൂരു: ‘സഭയിൽ നിന്നും സമൂഹത്തിലേക്ക്’ എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന പെന്തക്കോസ്തൽ യൂത്ത് കൗൺസിൽ (പി.വൈ.സി) കർണാടക സ്റ്റേറ്റിൻ്റെ ആഭിമുഖ്യത്തിൽ REJUVANATE – 22 ഏകദിന കോൺഫറൻസ് നടത്തപ്പെടുന്നു. 2022 ജൂൺ 11 ശനിയാഴ്ച്ച രാവിലെ 9 മണി മുതൽ വൈകിട്ട് 4 വരെ ഹെണ്ണൂർ ഗദലഹള്ളി ഫെയ്ത്ത് സിറ്റി ഏ.ജി ചർച്ച് ഹാളിൽ വച്ചാണ് കോൺഫറൻസ് ക്രമീകരിച്ചിരിക്കുന്നത്.

ഐ.പി.സി കർണാടക സ്റ്റേറ്റ് മുൻ പ്രസിഡൻ്റും കെ.യു.പി.എഫ് പ്രസിഡൻ്റുമായ പാസ്റ്റർ റ്റി.ഡി തോമസ് കോൺഫറൻസ് ഉത്ഘാടനം ചെയ്യും. ഇൻ്റർനാഷണൽ ലീഡർഷിപ്പ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. ഡാൻ സ്ലാഗെ (യു.എസ്.എ) മുഖ്യാതിഥിയായിരിക്കും. ഗ്രേസ് സെൻ്റർ ഡയറക്ടറും പി.വൈ.സി കർണാടക സ്റ്റേറ്റ് മുഖ്യ ഉപദേശകനുമായ പാസ്റ്റർ സാബു ജി, സോഫ്റ്റ് സ്ക്കിൽ ട്രെയിനറും പി.വൈ.സി കർണാടക സ്റ്റേറ്റ് വൈസ് പ്രസിഡൻ്റുമായ പാസ്റ്റർ വിൽസൻ ജോൺ എന്നിവർ വിവിധ സെഷനുകർക്ക് നേതൃത്വം നല്കും. പാസ്റ്റർ ഫ്രാൻസി ജോണിൻ്റെ നേതൃത്വത്തിൽ പി.വൈ.സി ക്വയർ ഗാന ശുശ്രൂഷ നിർവ്വഹിക്കും.

Download ShalomBeats Radio 

Android App  | IOS App 

കൂടാതെ ജൂൺ 8, 9 തിയതികളിൽ പി.വൈ.സി കർണാടക സ്റ്റേറ്റിൻ്റെ ആഭിമുഖ്യത്തിൽ നേതൃത്വ പരിശീലന സെമിനാറും നടത്തപ്പെടും. ചിക്കബെല്ലാപൂരും, ദൊഡബെല്ലാപൂരുമായി നടക്കുന്ന സെമിനാറിൽ ഡോ. ഡാൻ സ്ലാഗെ, പാസ്റ്റർ സൈമൺ എബ്രഹാം, പാസ്റ്റർ ജെസ്റ്റിൻ കോശി എന്നിവർ വിവിധ സെഷനുകളിൽ സംസാരിക്കും.

പി.വൈ.സി കർണാടക സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ ജെസ്റ്റിൻ കോശി, സെക്രട്ടറി പാസ്റ്റർ ജോൺസൺ റ്റി ജേക്കബ്, ട്രഷറർ പാസ്റ്റർ ജിജോയി മാത്യൂ എന്നിവരുടെ നേതൃത്വത്തിൽ 27 അംഗ പി.വൈ.സി കർണാടക സ്റ്റേറ്റ് കൗൺസിൽ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നു.
വിവിധ സഭാ അദ്ധ്യക്ഷൻമാർ ക്രൈസ്തവ സംഘടനാ നേതാക്കൾ തുടങ്ങിയവർ ആശംസകൾ അറിയിക്കും.

കൂടുതൽ വിവരങ്ങൾക്ക്:
7829090900, 9740405395, 9886533065

You might also like
Comments
Loading...